കർണാടക ബിജെപി, അഴിമതിയിൽ മുൻപന്തിയിൽ ; പത്മജ വേണുഗോപാൽ

തിരുവനന്തപുരം : കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു ബിജെപി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. താന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞത്.

കരാറുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് മന്ത്രി ഈശ്വരപ്പ രാജി വെച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. സന്തോഷ്‌ പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയാണെന്നും അവർ ആരോപിക്കുന്നു.

മാത്രമല്ല കേരളത്തില്‍ കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച ബിജെപിയുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം,

“കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു ബി ജെ പി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണ്. സന്തോഷ്‌ പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയുടെ നേര്‍ രേഖയാണ്. സര്‍ക്കാര്‍ വര്‍ക്കുകളുടെ 40% കമ്മീഷന്‍ നല്‍കിയാലേ ബില്ല് മാറി നല്‍കൂ എന്നാണ് കര്‍ണാടക ബിജെ പിയുടെ നിയമം. ബസവരാജ് ബൊമ്മ സര്‍ക്കാര്‍ ഒന്നടങ്കം ഇന്ന് അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നു.

സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ ആടി ഉലഞ്ഞു തകരും എന്നായപ്പോള്‍ കെഎസ് ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച്‌ മുഖം രക്ഷിക്കല്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച ബിജെപിയ യുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണ്. ഞാന്‍ മത്സരിച്ച തൃശൂര്‍ ഉള്‍പ്പടെ മണ്ഡലങ്ങളില്‍ കോടിക്കണക്കിനു കുഴല്‍ പണം ആണ് ബിജെപി ഒഴുക്കിയത്.. കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലെ ബി ജെ പി യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ് “

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts