അധികാരത്തിൽ ഈശ്വരപ്പ തിരിച്ചെത്തുമോ? യോഗം ഇന്ന്

ബെംഗളൂരു: കെ.എസ് ഈശ്വരപ്പയുടെ രാജിക്ക് ശേഷം കര്‍ണാടകയില്‍ ബി.ജെ.പിയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. സംസ്ഥാനത്ത് പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ബിജെപി ദേശീയ നേതാക്കള്‍ പങ്കെടുക്കും.

അതേസമയം ഈശ്വരപ്പയെ അറസ്റ്റ് ചെയ്യും വരെ സമരം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്നലെയാണ് മന്ത്രി കെ.എസ് ഈശ്വരപ്പ മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറിയത്.

മന്ത്രി രാജി വെച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം തുടരുകയാണ്. കരാറുകാരനായ സന്തോഷ് പാട്ടീലിന്റെ മരണത്തെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ ബി.ജെ.പി ഭാവി രാഷ്ട്രീയ നിയമ നീക്കങ്ങള്‍ ഇന്ന് ചേരുന്ന നിര്‍ണായക യോഗത്തില്‍ ചര്‍ച്ച ചെയ്യും.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

മുഖ്യമന്ത്രി ബസവരാജ ബൊമ്മ ഉള്‍പ്പടെയുള്ള ബിജെപി സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാഷ്ട്രപതിയെ കാണാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം തന്റെ നിരപരാധിത്വം തെളിയിച്ച്‌ മന്ത്രിസഭയിലേക്ക് തിരിച്ചെത്താന്‍ ആണ് ഈശ്വരപ്പയും ശ്രമിക്കുന്നത്. എന്നാല്‍ സംസ്ഥാന മന്ത്രിസഭയിലെ ന്യൂനപക്ഷ പിന്തുണ ഏറെയുള്ള ഈശ്വരപ്പയ്ക്ക് എതിരെ പൊലീസ് നടപടി സ്വീകരിച്ചാല്‍ തിരിച്ചടിയാകുമോ എന്നതിനാൽ ബി.ജെ.പി പ്രതിസന്ധിയിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts