യോഗാഭ്യാസത്തിനിടെ പെൺകുട്ടി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

ബെംഗളൂരു : മംഗളൂരു സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.

ബെംഗളൂരു സ്വദേശിനി തന്‍വി(14)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കുന്താപുരത്തെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് തന്‍വി താഴേക്ക് വീണത്. ഈ വര്‍ഷം ഏപ്രിലിലാണ് തന്‍വിയെ മാതാപിതാക്കള്‍ കുന്താപുരത്തെ സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ ഏപ്രില്‍ മുതല്‍ സ്‌കൂളിലായിരുന്നു.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

തന്‍വി പുലര്‍ച്ചെ 5.45 ഓടെ യോഗ ചെയ്യുന്നതിനിടെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ജനല്‍ വഴി വീഴുകയായിരുന്നു. തല നിലത്ത് ഇടിച്ചതിനാല്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസിനെയും വിവരം അറിയിച്ചു. യോഗാഭ്യാസത്തിനിടെ ജനലിനരികില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുന്താപുരം പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts