റീ ബ്രാന്‍ഡിങിന് ഒരുങ്ങി ട്വിറ്റര്‍; ട്വിറ്റര്‍ ആപ്പിന്റെ പേര് മാറുന്നു

റീ ബ്രാന്‍ഡിങിന് ഒരുങ്ങി ട്വിറ്റര്‍. ട്വിറ്റര്‍ ആപ്പിന്റെ പേര് എക്‌സ് (x) എന്നാക്കി മാറ്റുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു.

ട്വിറ്റര്‍ ലോഗോയിലുള്ള കിളിയുടെ ചിഹ്നവും മാറ്റുമെന്നും മസ്‌ക് വ്യക്തമാക്കി. കൂടാതെ ട്വിറ്ററിന്റെ നീല നിറവും മാറ്റാനും തീരുമാനമായിട്ടുണ്ട്.

ആപ്പിന്റെ പേരും രൂപവും മാറ്റിയാല്‍ തന്നെ പഴയ ട്വിറ്റര്‍ ഇനി ഓര്‍മ്മ മാത്രമായി മാറും. എത്രയും പെട്ടന്ന് തന്നെ മാറ്റം കാണാന്‍ സാധിക്കുമെന്ന സൂചനയാണ് മസ്‌ക് നല്‍കുന്നത്.

  അഘോരികളെ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ

ചൈനയുടെ വീ ചാറ്റ് മാതൃകയില്‍ എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ കിട്ടുന്ന സംവിധാനമാക്കി മാറ്റുക എന്നതാണ് മസ്‌കിന്റെ സ്വപ്നം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us