യോഗ ദിനം , 21 കോടി ചെലവഴിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: യോഗ ദിനത്തോടാനുബന്ധിച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരിൽ എത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ 15 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നഗരത്തിലെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. ഒപ്പം നടപാതകളും തെരുവുകളും നവീകരിക്കും. കൂടാതെ പ്രധാന ജംഗ്ഷനുകളിൽ അലങ്കാര സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യുമെന്ന് എസ്. എ രാമദാസ് പറഞ്ഞു. 15000 പേര് പ്രധാന മന്ത്രിയ്ക്ക് ഒപ്പം യോഗ അഭ്യാസത്തിൽ പങ്കെടുക്കുന്നു. യോഗാഭ്യാസം നടക്കുന്ന മൈസൂർ രാജകൊട്ടാരം മോടി പിടിപ്പിക്കുന്നതിനായി 6 കോടി രൂപയും…

Read More

അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് പ്രധാനമന്ത്രി മൈസൂരു കൊട്ടാരത്തിൽ യോഗ അവതരിപ്പിക്കും

ബെംഗളൂരു: അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ് യോഗ അവതരിപ്പിക്കുന്ന വേദിയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയ്ക്ക് അവസാനമായി. ജൂൺ 21 ന് മൈസൂർ കൊട്ടാരവളപ്പിൽ പ്രധാനമന്ത്രി യോഗ ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വെളിപ്പെടുത്തി. ശ്രീ സ്വാമിജിയുടെ 80-ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ശ്രീഗണപതി സച്ചിദാനന്ദ ആശ്രമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന ഇക്കാര്യം കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയും താനും ഒരു മാസം മുമ്പ് പ്രധാനമന്ത്രി മോദിയെ കാണുകയും ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ പങ്കെടുക്കാൻ മൈസൂരുവിലേക്ക് ക്ഷണിക്കുകയും…

Read More

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം മൈസൂരുവിൽ

ന്യൂഡൽഹി : എട്ടാമത് അന്താരാഷ്ട്ര യോഗദിനം ഇത്തവണ കർണാടകയിലെ മൈസൂരുവിൽ വച്ച് നടക്കും. 2022 ലെ യോഗ അഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസൂരു തെരെഞ്ഞെടുത്തതായി ആയുഷ് മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി 75 കേന്ദ്രങ്ങളിലായി അന്താരാഷ്ട്ര യോഗ ദിനം ഇത്തവണ ആചാരിക്കും. യോഗ ദിനത്തിന് മുന്നോടിയായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെയ്‌ 27 ന് ഹൈദരാബാദിൽ 25 ആം ദിവസത്തെ കൗണ്ടർ പരിപാടി നടത്തുമെന്നും ഇതിൽ പതിനായിരക്കണക്കിന് ആളുകൾ യോഗ പ്രകടനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Read More
Click Here to Follow Us