യോഗ ദിനം , 21 കോടി ചെലവഴിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: യോഗ ദിനത്തോടാനുബന്ധിച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരിൽ എത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ 15 കോടി രൂപ അനുവദിച്ചു.

ഈ തുക ഉപയോഗിച്ച് നഗരത്തിലെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. ഒപ്പം നടപാതകളും തെരുവുകളും നവീകരിക്കും. കൂടാതെ പ്രധാന ജംഗ്ഷനുകളിൽ അലങ്കാര സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യുമെന്ന് എസ്. എ രാമദാസ് പറഞ്ഞു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

15000 പേര് പ്രധാന മന്ത്രിയ്ക്ക് ഒപ്പം യോഗ അഭ്യാസത്തിൽ പങ്കെടുക്കുന്നു. യോഗാഭ്യാസം നടക്കുന്ന മൈസൂർ രാജകൊട്ടാരം മോടി പിടിപ്പിക്കുന്നതിനായി 6 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts