പരാതിയുമായി എത്തിയ കർഷകന് കിട്ടിയത് മന്ത്രിയുടെ ശകാരം

ബെംഗളൂരു: വളത്തിന്റെ ലഭ്യതക്കുറവ് സംബന്ധിച്ച് ഫോണിലൂടെ പരാതി പറഞ്ഞ കർഷകന് മറുപടിയായി ലഭിച്ചത് കേന്ദ്രമന്ത്രിയുടെ പരുഷമായ സംസാരം. കേന്ദ്ര വളം മന്ത്രി ഭഗവന്ത് ഖുബയുടെ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

സ്വന്തം മണ്ഡലമായ ബീദറിലെ കർഷകനോട് തനിക്കൊന്നും ചെയ്യാനില്ലെന്നും എംഎൽഎ യൊ ഉദ്യോഗസ്ഥരെയൊ സമീപിക്കാനും ആണ് മന്ത്രി കർഷകനോട് പറഞ്ഞത്.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തന്റെ ജോലി സംസ്ഥാനങ്ങൾക്ക് വളം അനുവദിക്കുന്നത് മാത്രമാണെന്ന് പറഞ്ഞ മന്ത്രിയോട് അടുത്ത തവണ മണ്ഡലത്തിൽ നിന്നും ജയിക്കില്ലെന്ന് കർഷകൻ മറുപടിയും നൽകി. വിജയിക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts