യോഗ ചെയ്തത് പ്രധാന മന്ത്രിയ്ക്കൊപ്പം, അഭിമാന നിമിഷമെന്ന് ട്രാൻസ്ജെൻഡർ സമൂഹം

ബെംഗളൂരു: അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം. ഇന്നലെ കര്‍ണാടകയിലെ മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കിയ ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലെ 15 ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ടിവിയില്‍ കണ്ടുപരിചയമുളള പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരായ പ്രണതിയും അഫ്‌സാരിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആളുകള്‍ക്ക് ഒരു അവസരം ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഇത്തരം കാര്യങ്ങള്‍ ആളുകളുടെ ചിന്തയിലും മാറ്റം കൊണ്ടുവരുമെന്ന് ഇവര്‍…

Read More

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം മൈസൂരുവിൽ

ന്യൂഡൽഹി : എട്ടാമത് അന്താരാഷ്ട്ര യോഗദിനം ഇത്തവണ കർണാടകയിലെ മൈസൂരുവിൽ വച്ച് നടക്കും. 2022 ലെ യോഗ അഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസൂരു തെരെഞ്ഞെടുത്തതായി ആയുഷ് മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി 75 കേന്ദ്രങ്ങളിലായി അന്താരാഷ്ട്ര യോഗ ദിനം ഇത്തവണ ആചാരിക്കും. യോഗ ദിനത്തിന് മുന്നോടിയായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെയ്‌ 27 ന് ഹൈദരാബാദിൽ 25 ആം ദിവസത്തെ കൗണ്ടർ പരിപാടി നടത്തുമെന്നും ഇതിൽ പതിനായിരക്കണക്കിന് ആളുകൾ യോഗ പ്രകടനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Read More