യോഗ ചെയ്തത് പ്രധാന മന്ത്രിയ്ക്കൊപ്പം, അഭിമാന നിമിഷമെന്ന് ട്രാൻസ്ജെൻഡർ സമൂഹം

ബെംഗളൂരു: അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം.

ഇന്നലെ കര്‍ണാടകയിലെ മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നേതൃത്വം നല്‍കിയ ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലെ 15 ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ടിവിയില്‍ കണ്ടുപരിചയമുളള പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരായ പ്രണതിയും അഫ്‌സാരിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആളുകള്‍ക്ക് ഒരു അവസരം ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഇത്തരം കാര്യങ്ങള്‍ ആളുകളുടെ ചിന്തയിലും മാറ്റം കൊണ്ടുവരുമെന്ന് ഇവര്‍ പറഞ്ഞു.

  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം

ഈ നിമിഷം തങ്ങളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിക്കായി നിരവധി പദ്ധതി അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി തങ്ങളുടെ ജീവിതം മികച്ചതാക്കുമെന്ന് വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

ഞങ്ങള്‍ വളരെയധികം ആവേശത്തിലാണ്. പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആളുകള്‍ ഞങ്ങളെ പുച്ഛത്തോടെയാണ് നോക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം യോഗ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. ഇതിനായി യോഗ പരിശീലിക്കുകയും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ” പ്രാന്തി പ്രകാശ് എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പറഞ്ഞു.

  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും

എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ രാജ്യമെമ്പാടുമുള്ള 75 ഓളം കേന്ദ്രങ്ങളില്‍ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗ അഭ്യസിച്ചത്. മൈസൂരില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം 15,000 ത്തോളം പേരും പരിപാടിയില്‍ പങ്കെടുത്തത് . 200 ഓളം ഭിന്നശേഷിക്കാര്‍ക്കും 100 അനാഥരായ കുട്ടികള്‍ക്കും യോഗ ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us