മംഗളൂരു – ചെന്നൈ എഗ്മോറിലെ യാത്ര ജീവൻ പണയപ്പെടുത്തി

ബെംഗളൂരു: ​ആവ​ശ്യ​ത്തി​ന് ജ​ന​റ​ല്‍ കംപാര്‍​ട്ട്മെന്‍റു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ മം​ഗ​ളൂ​രു -ചെ​ന്നൈ എ​ഗ്മോ​ര്‍ ട്രെ​യി​നി​ലെ യാ​ത്ര ബുദ്ധിമുട്ടിൽ.

നൂറുണ​ക്കി​ന് യാ​ത്ര​ക്കാ​രാണ് ഈ ​വ​ണ്ടി​ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ രണ്ട് ജ​ന​റ​ല്‍ കംപാര്‍​ട്ടു​മെന്‍റു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.18 ബോ​ഗി​ക​ളു​ള്ള വ​ണ്ടി​യി​ല്‍ ബാ​ക്കി​യെ​ല്ലാം എ.​സി. കോ​ച്ചു​ക​ളാ​ണ്. ഇ​താ​ണ് യാ​ത്ര ദു​രി​ത​യാ​ത്ര​യാ​വാ​ന്‍ കാ​ര​ണ​മാ​വു​ന്ന​ത്.

രാ​വി​ലെ 9.30ന് ​പ​യ്യ​ന്നൂ​രി​ല്‍ എ​ത്തി​ച്ചേ​രേ​ണ്ട ട്രെ​യി​ന്‍ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും 9.45 ആ​വും സ്റ്റേ​ഷ​നി​ലെ​ത്താ​ന്‍. ക​ണ്ണൂ​രി​ലും മ​റ്റു​മു​ള്ള ഓ​ഫി​സു​ക​ളി​ലെ​ത്തേ​ണ്ട യാ​ത്ര​ക്കാ​ര്‍​ക്ക് ച​വി​ട്ടു​പ​ടി​ക​ളി​ല്‍ തൂ​ങ്ങി യാ​ത്ര​ചെ​യ്യേ​ണ്ട ഗ​തി​കേ​ടാ​ണ്.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

വൈ​കു​ന്ന​തു​കൊ​ണ്ട് മ​റ്റു വ​ണ്ടി​ക​ള്‍​ക്ക് പോ​കാ​നെ​ത്തി​യ​വ​രും ഈ ​വ​ണ്ടി​യി​ല്‍ ക​യ​റു​ന്ന​തോ​ടെ തി​ര​ക്ക് കൂടും. പ​തി​നാ​റോ​ളം കംപാര്‍​ട്ടു​മെന്‍റു​ക​ള്‍ കാ​ലി​യാ​യി കി​ട​ക്കു​മ്പോഴാ​ണ് ദു​ര​വ​സ്ഥ. ഏ​റ്റ​വും പി​റ​കി​ലു​ള്ള ര​ണ്ടു കംപാര്‍​ട്ടു​മെന്‍റു​ക​ളും ഒ​രു പ​കു​തി ബോ​ഗി​യും മാ​ത്ര​മാ​ണ് ജ​ന​റ​ല്‍ കംപാർട്ടു​മെന്‍റു​ക​ള്‍. ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​ച്ച​തോ​ടെ ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നിലവിൽ കൂ​ടി​യി​ട്ടു​ണ്ട്.

ഇ​തും തി​ര​ക്ക് വ​ര്‍​ധി​ക്കാ​ന്‍ ഒരു കാരണമായെന്ന് പറയാം. അ​തു​കൊ​ണ്ടു​ത​ന്നെ ജ​ന​റ​ല്‍ കംപാര്‍​ട്ടു​മെന്‍റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ചു​രു​ങ്ങി​യ​ത് അ​ഞ്ച് ജ​ന​റ​ല്‍ കംപാര്‍​ട്ടു​മെന്‍റു​ക​ളെ​ങ്കി​ലും ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​വൂ എ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു. പ​ക​ല്‍ യാ​ത്ര​ക്കെ​ങ്കി​ലും എ​ണ്ണം കൂ​ട്ടി യാ​ത്ര​ക്കാ​രു​ടെ ദു​രി​തം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്
[masterslider id="10"]

Related posts

Click Here to Follow Us