അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് പ്രധാനമന്ത്രി മൈസൂരു കൊട്ടാരത്തിൽ യോഗ അവതരിപ്പിക്കും

ബെംഗളൂരു: അന്താരാഷ്ട്ര യോഗാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ് യോഗ അവതരിപ്പിക്കുന്ന വേദിയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയ്ക്ക് അവസാനമായി. ജൂൺ 21 ന് മൈസൂർ കൊട്ടാരവളപ്പിൽ പ്രധാനമന്ത്രി യോഗ ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വെളിപ്പെടുത്തി.

ശ്രീ സ്വാമിജിയുടെ 80-ാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ശ്രീഗണപതി സച്ചിദാനന്ദ ആശ്രമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന ഇക്കാര്യം കേന്ദ്രമന്ത്രി അവതരിപ്പിച്ചത്.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

മൈസൂരു-കുടക് എംപി പ്രതാപ് സിംഹയും താനും ഒരു മാസം മുമ്പ് പ്രധാനമന്ത്രി മോദിയെ കാണുകയും ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ പങ്കെടുക്കാൻ മൈസൂരുവിലേക്ക് ക്ഷണിക്കുകയും മൈസൂരുവിലേക്ക് വരാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജോഷി പറഞ്ഞു. കൂടാതെ  പ്രധാനമന്ത്രിയെ മൈസൂരുവിലെത്തിക്കാൻ പ്രതാപ് സിംഹ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജോഷി കൂട്ടിച്ചേർത്തു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts