വൈകാതെ ആർഎസ്എസ് പതാക ഇന്ത്യയുടെ പതാകയാകും ; കെ എസ് ഈശ്വരപ്പ

ബെംഗളൂരു: വരും നാളുകളിൽ ആര്‍ എസ് എസിന്റെ കാവി പതാക ദേശീയ പതാകയാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ രംഗത്ത്.

കുങ്കുമപ്പൂവിനോടുള്ള ആദരവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്യാഗത്തിന്റെ പ്രതീകമാണ് കാവി പതാകയെന്ന് പറഞ്ഞ ഈശ്വരപ്പ ആര്‍എസ്‌എസ് പതാക എന്നെങ്കിലും ദേശീയ പതാകയായി മാറുമെന്നതില്‍ സംശയമില്ലെന്നും പറഞ്ഞു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ത്യാഗത്തിന്റെ ചൈതന്യം കൊണ്ടുവരാന്‍ ആര്‍എസ്‌എസ് കാവിക്കൊടി മുന്നില്‍ നിര്‍ത്തിയാണ് ആരാധിക്കുന്നതെന്ന് ഈശ്വരപ്പ പറഞ്ഞു. ഭരണഘടനയനുസരിച്ച്‌ ത്രിവര്‍ണ്ണ പതാകയാണ് ദേശീയ പതാക. ത്രിവര്‍ണ്ണ പതാകയ്ക്ക് നല്‍കേണ്ട ബഹുമാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു ദിവസം ചെങ്കോട്ടയില്‍ കാവി പതാക ഉയരുമെന്നും ഈശ്വരപ്പ മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഞങ്ങള്‍ എല്ലായിടത്തും കാവി പതാക ഉയര്‍ത്തും. ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്നായിരുന്നു ഈശ്വര്‍പ്പയുടെ പ്രസ്താവന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts