കേരളത്തിലെ വിവാഹിതർക്ക് എങ്ങനെ സെക്‌സ് ചെയ്യണമെന്ന് അറിയില്ല; കനി കുസൃതി

സെക്സിനെ കുറിച്ച് കനി കുസൃതി മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.

കേരളത്തിലെ വിവാഹിതർക്ക് സെക്‌സ് എന്താണെന്നതിൽ വ്യക്തമായ ധാരണയില്ലെന്നായിരുന്നു കനി കുസൃതി പറഞ്ഞത്.

വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ് എന്നും, എന്നാൽ മുതിർന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്നില്ലെന്നും താരം പറയുന്നു.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

കനി കുസൃതിയുടെ വാക്കുകൾ;

മൂടിവെക്കുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളിൽ ഉണ്ടാക്കും.

അതിന് പകരം, ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് തുറന്ന് പറയാൻ മാതാപിതാക്കൾ തയ്യാറാകണം.

കേരളത്തിലെ സ്‌കൂളുകളിൽ സെക്‌സ് എജ്യുക്കേഷൻ നടക്കുന്നില്ല. സെക്‌സ് എജ്യുക്കേഷന്റെ അഭാവം കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ബാധിക്കുന്നു.

ചെറുപ്പത്തിൽ ഞാൻ നാണം കുണുങ്ങിയായിരുന്നു. ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു.

അങ്ങനെയാണ് മുംബൈയിൽ എത്തിയത്. അവിടെ വെച്ചാണ് മോഡലിംഗിലേയ്ക്ക് കടന്നത്. നാണം കുണുങ്ങിയായതിനാൽ വസ്ത്രം മാറണമെങ്കിൽ ലൈറ്റ് ഓഫ് ചെയ്യണമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts