3 വയസ്സുകാരൻ പൊള്ളലേറ്റു മരിച്ചു

ബെംഗളൂരു: പാത്രത്തിൽ നിന്നും തിളച്ച എണ്ണ വീണ് പൊള്ളലേറ്റ ഹോസ്‌കോട്ട് സ്വദേശിയായ മൂന്ന് വയസുകാരൻ മരണത്തിന് കീഴടങ്ങി. ഹൊസ്‌കോട്ട് ടൗണിലെ എംവി ലേഔട്ടിലെ ദിവസക്കൂലിക്കാരായ രവിയുടെയും പ്രതിമയുടെയും ഇളയ കുട്ടിയായ മനോജ് ആണ് മരിച്ചത് .

ഭക്ഷണം തയ്യാറാക്കുന്നതിനിടെ കുട്ടിയുടെ ‘അമ്മ ചട്ടിയിൽ പാചക എണ്ണ തിളപ്പിക്കാൻ വച്ചിരുന്നു. ഹാളിൽ കളിച്ചുകൊണ്ടിരുന്ന മനോജ്, അമ്മ പലഹാരം തയ്യാറാക്കുന്നത് അറിഞ്ഞ് അടുക്കളയിലേക്ക് കയറി. ഭക്ഷണം തയ്യാറായെന്ന് കരുതി കുട്ടി ചട്ടി വലിച്ചതോടെ എണ്ണ കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്തു.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

രക്ഷിതാക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടായിരുന്നു. ചികിത്സയോട് പ്രതികരിക്കാതിരുന്ന കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50 ഓടെയാണ് മരിച്ചത്.

  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഹൊസ്‌കോട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്
[masterslider id="10"]

Related posts

Click Here to Follow Us