കോക്ക് പിറ്റിൽ കയറാൻ ശ്രമം, നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു

കൊച്ചി; നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്.

വിമാനത്തിന്റെ കൊക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ഇപ്പോൾ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക്ക് പിറ്റിലേക്ക് അധികരിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക്ക്പിറ്റിൽ കയറാൻ ആവില്ല സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ താരത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് തയ്യാറാകാതെ ഇരുന്നാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ താരത്തെ കസ്റ്റഡിയിലെടുത്തത്. തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് താരം എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതാണ് പുറത്തുവരുന്ന വിവരം.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

പുതിയ ചിത്രം ഭാരത് സർക്കസിന്റെ പ്രമോഷന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം താരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ദുബായിൽ എത്തിയത്. ദുബായിൽ വച്ച് വാർത്താസമ്മേളനവും നടത്തിയിരുന്നു. പരിപാടി കഴിഞ്ഞ് സംവിധായകനും മറ്റ് അഭിനേതാക്കളും ഉൾപ്പെടുന്നവർ ഇന്നലെ തന്നെ കേരളത്തിലേക്ക് തിരിച്ചെത്തി. എന്നാൽ ഷൈൻ യാത്ര ഇന്നത്തേക്ക് ആക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts