ഉപതെരഞ്ഞെടുപ്പ്: ആദ്യ 4 മണിക്കൂറില്‍ കുറഞ്ഞ പോളിങ് ശതമാനം

ബെംഗളൂരു: സംസ്ഥാനത്തെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കുറഞ്ഞ പോളിങ് ശതമാനം. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യ നാല് മണിക്കൂര്‍ ആയപ്പോള്‍ 16 ശതമാനം മാത്രമാണ് പോളിംഗ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അയോഗ്യരായ എംഎല്‍എമാര്‍ക്ക് പുറമെ 13 വിമത എം എല്‍ എമാര്‍ ഉള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകളെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വേണം.

എന്നാല്‍ 15 സീറ്റും നേടുമെന്നും സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡിസംബര്‍ 9നാണ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us