ഇംഗ്ലീഷ് നിർബന്ധിത ഭാഷയാക്കണം; ഹിന്ദി സംസാരിച്ചതിന് പാർക്കിംഗ് നിഷേധിച്ചുവെന്ന് ഗൂഗിള്‍ ടെക്കി;

ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ തനിക്ക് പാർക്കിംഗ് അവസരം നഷ്ടപ്പെട്ടു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി ഗൂഗിള്‍ ടെക്കി.

ബംഗളൂരു ആസ്ഥാനമായുള്ള വ്യക്തിയാണ് തനിക്കുണ്ടായ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞദിവസം വണ്ടി പാർക്ക് ചെയ്യുന്നതിനായി ഒരു വ്യക്തിയോട് ഹിന്ദിയില്‍ വാഹനം അല്പം മാറ്റാമോ എന്ന് ചോദിച്ചുവെന്നും എന്നാല്‍ അദ്ദേഹത്തിന് അത് മനസ്സിലാകാത്തതിനാല്‍ തന്നോട് പ്രതികരിക്കാതിരിക്കുകയും അതുമൂലം തനിക്ക് പാർക്കിംഗ് അവസരം നഷ്ടപ്പെടുകയും ചെയ്തു എന്നുമാണ് ടെക്കിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ഇന്ത്യയില്‍ ഇപ്പോള്‍ എല്ലാവർക്കും സുപരിചിതമായ ഭാഷ ഇംഗ്ലീഷ് ആണെന്നും അതിനാല്‍ ഇംഗ്ലീഷ് നിർബന്ധിത ഭാഷയാക്കണം എന്നും ഇദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്.

അർപിത് ഭയാനി എന്ന ബംഗളൂരു ടെക്കിയുടെ ലിങ്ക്ഡ്‌ഇനിലെ പോസ്റ്റാണ് ഇപ്പോള്‍ ചർച്ചയായിരിക്കുന്നത്. ഇദ്ദേഹത്തിൻറെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്; “ഇന്ന്, ഹിന്ദിയില്‍ വാഹനം അല്പം മാറ്റാൻ ആവശ്യപ്പെട്ടതിനാല്‍ എനിക്ക് പാർക്കിംഗ് അവസരം നഷ്ടമായി.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

സംഭവിച്ചതില്‍ എനിക്ക് കുഴപ്പമില്ല, പക്ഷേ ഒരു കാര്യമുണ്ട് സുഹൃത്തുക്കളേ, മഹാരാഷ്ട്രയിലായാലും കർണാടകയിലായാലും മറ്റേതെങ്കിലും സംസ്ഥാനത്തിലായാലും ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്ന എല്ലാവരോടും, നിങ്ങള്‍ യഥാർത്ഥത്തില്‍ നിങ്ങളുടെ കുട്ടികളെ പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കുന്ന സ്കൂളുകളിലാണോ ചേർക്കുന്നത്, അതോ അവർ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണോ പഠിക്കുന്നത്? നമ്മള്‍ എല്ലായിടത്തും ഇംഗ്ലീഷിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അപ്പോള്‍ എന്തുകൊണ്ട് ഇംഗ്ലീഷ് ഒരു നിർബന്ധിത ഭാഷയാക്കിക്കൂടാ? ഒരു പരിധിവരെ എല്ലാവർക്കും അറിയാവുന്ന ഭാഷയാകുമ്ബോള്‍ അത് നമ്മുടെ ജീവിതത്തെ ലളിതമാക്കും.”

മാതൃഭാഷയേക്കാള്‍ ഇംഗ്ലീഷില്‍ സംസാരിക്കാൻ യുവതലമുറയ്ക്ക് കൂടുതല്‍ സൗകര്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

നമുക്ക് ചുറ്റുമുള്ള പലരും ഇതിനോടകം തന്നെ ഇംഗ്ലീഷില്‍ ചിന്തിക്കാൻ പോലും ആരംഭിച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോസ്റ്റ് വൈറല്‍ ആയതോടെ ഒരാള്‍ കമൻറ് സെക്ഷനില്‍ പിന്നെ നിങ്ങള്‍ എന്തുകൊണ്ട് ഇംഗ്ലീഷില്‍ ആ വ്യക്തിയോട് സംസാരിച്ചില്ല എന്ന് ചോദ്യമുയർത്തി. അതിന് അർപിത് ഭയാനി നല്‍കിയ മറുപടി താൻ ഇംഗ്ലീഷില്‍ ചോദിച്ചുവെന്നും പക്ഷേ താൻ ഹിന്ദിയില്‍ സംസാരിച്ച ആ നിമിഷം തന്നെ ആ വ്യക്തിക്ക് തന്നോട് സംസാരിക്കാൻ ഉള്ള താല്പര്യം ഇല്ലാതായെന്നു മനസ്സിലായതിനാല്‍ പിന്നീട് വിഷയം കൂടുതല്‍ മോശമാക്കാതെ താൻ 15 മീറ്റർ മാറ്റി ‌വാഹനം പാർക്ക് ചെയ്ത് പ്രശ്നം അവസാനിപ്പിച്ചെന്നും ആയിരുന്നു. ഏതായാലും ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഭാഷയുമായി ബന്ധപ്പെട്ട പുതിയ ചർച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ മരണം ഗേറ്റിന്റെ രൂപത്തിലെത്തി; അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts