ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: വിവാഹിതയായ യുവതിയുടെ നിരന്തരമായ പീഡനത്തെയും ബ്ലാക്‌മെയിലിംഗിനെയും തുടർന്ന് ബെംഗളൂരുവിലെ നെലമംഗലയിൽ 27 വയസ്സുകാരനായ ജിം ട്രെയിനർ ആത്മഹത്യ ചെയ്തു.

നെലമംഗല വജ്രഹള്ളി സ്വദേശിയും ബോഡി ബിൽഡറുമായ ദിലീപ് ആണ് ശനിയാഴ്ച രാത്രി വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. നിരവധി ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള ദിലീപ് ഒരു ജിമ്മിൽ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് യുവതിയെ വീഡിയോ കോൾ ചെയ്യുകയും താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഫാനിൽ തുണി കെട്ടുന്നത് ഇയാൾ യുവതിയെ കാണിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

രണ്ട് വർഷം മുമ്പ് ജിമ്മിൽ വെച്ചാണ് ദിലീപ് 42-കാരിയായ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇവർ തമ്മിൽ അടുത്ത ബന്ധത്തിലായി.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ഒരു വർഷം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും വിഷയം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നു. അന്ന് യുവതിയും ഭർത്താവും ദിലീപും ഇനി ബന്ധം തുടരില്ലെന്ന് പോലീസിന് എഴുതി നൽകി ഒത്തുതീർപ്പിലെത്തിയതാണ്.

എന്നാൽ ഇതിനുശേഷവും യുവതി ദിലീപിനെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു. ശനിയാഴ്ച രാത്രി 11.15-ഓടെ വീട്ടിലെത്തിയ ദിലീപ് ഭക്ഷണം കഴിക്കാതെ മുകളിലത്തെ മുറിയിലേക്ക് പോയി. തുടർന്ന് യുവതിയെ വീഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കി.

ഉടൻ തന്നെ യുവതി ദിലീപിന്റെ സഹോദരി വിനുതയ്ക്ക് സന്ദേശമയച്ചു. സഹോദരൻ മരിക്കാൻ പോകുകയാണെന്നും ഉടൻ പോയി നോക്കണമെന്നും യുവതി അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ഓടിയെത്തി വാതിൽ പൊളിച്ചെങ്കിലും ദിലീപിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

യുവതി തന്റെ കുഞ്ഞിനെ കാണിച്ച് ദിലീപിനെ വൈകാരികമായി ബ്ലാക്‌മെയിൽ ചെയ്തിരുന്നതായി സഹോദരി ആരോപിച്ചു. ദിലീപിന്റെ പേരിലുള്ള വീടും സ്വത്തും തന്റെ മകന്റെ പേരിലേക്ക് എഴുതിനൽകണമെന്ന് യുവതി സമ്മർദ്ദം ചെലുത്തിയിരുന്നതായി പിതാവ് രമേഷും പോലീസിന് മൊഴി നൽകി.

സംഭവത്തിൽ നെലമംഗല ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ദിലീപിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts