കർണ്ണാടകയിലെ ഓരോ ജില്ലയ്ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ

ബെംഗളൂരു: പുണ്യകോടി ദത്തു യോജനയ്ക്ക് കീഴിൽ കർണാടകയിലെ ഓരോ ജില്ലയ്ക്കും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ കിച്ച സുധീപ്.

പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകൾ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചൗഹാന്റെ വസതിയിൽ ഗോപൂജ നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടൻ.

പശു സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പുണ്യകോടി ദത്തു യോജനയുടെ അംബാസഡറായി സർക്കാർ എന്നെ നിയമിച്ചതോടെ ഉത്തരവാദിത്വം വർധിച്ചു. എന്നിൽ അർപ്പിച്ച വിശ്വാസത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോടും മന്ത്രി പ്രഭു ചവാനോടും നന്ദി അറിയിക്കുന്നു. പൊതുജനങ്ങളോടും സിനിമാ മേഖലയിലെ കലാകാരന്മാരുടെ സംഘടനകളോടും പശുക്കളെ ദത്തെടുക്കാൻ അഭ്യർത്ഥിക്കുന്നു’ എന്ന് കിച്ച സുദീപ് പറഞ്ഞു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ഈ വർഷമാദ്യം മുഖ്യമന്ത്രി ബസവരാജ ബൊമ്മ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ 11 പശുക്കളെ ദത്തെടുക്കുകയും തന്റെ സ്വപ്ന പദ്ധതിയായ പുണ്യകോടി ദത്തു യോജനയ്ക്ക് തുടക്കമിടുകയും ചെയ്തു. കർണാടകയിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം 100 ഗോശാലകളാണ് സ്ഥാപിക്കുന്നത്. പുണ്യകോടി ദത്തെടുക്കൽ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts