ആറ് സർക്കിളുകൾക്ക് ഇനി പുതിയ പേരുകൾ

ബെംഗളൂരു: നഗരത്തിലെ ആറ് സർക്കിളുകൾക്ക് ശ്രീരാമന്റെയും തത്ത്വചിന്തകരുടെയും യോദ്ധാക്കളുടെയും വിജയികളുടെയും പേരുകൾ നൽകണമെന്ന ഉഡുപ്പി സിറ്റി മുനിസിപ്പൽ കൗൺസിൽ (സിഎംസി) സമർപ്പിച്ച നിർദേശങ്ങൾക്ക് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റ് അംഗീകാരം നൽകി.

ഇതോടെ ഇന്ത്യൻ ദാർശനികരായ മധ്വാചാര്യ, വാദിരാജ, തുളുനാട് കോടി-ചെന്നയയിലെ ഇരട്ട യോദ്ധാക്കൾ, ശ്രീരാമൻ, സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരു, മുൻ കേന്ദ്രമന്ത്രി ഓസ്‌കാർ ഫെർണാണ്ടസ് എന്നിവരുടെ പേരുകളിൽ ക്ഷേത്രനഗരത്തിന് സർക്കിളുകളുണ്ടാകും.

ജനങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് നഗരത്തിലെ സർക്കിളുകൾക്ക് ശ്രീരാമന്റെയും തത്ത്വചിന്തകരുടെയും യോദ്ധാക്കളുടെയും വിജയികളുടെയും പേരുകൾ ഇടാൻ ഉഡുപ്പി സിഎംസി പ്രമേയം അംഗീകരിച്ചതെന്ന് ഉഡുപ്പി എംഎൽഎ രഘുപതി ഭട്ട് പറഞ്ഞു. 1964ലെ കർണാടക മുനിസിപ്പാലിറ്റീസ് ആക്ടിലെ സെക്ഷൻ 211 പ്രകാരം നഗരത്തിലെ ആറ് പ്രമുഖ സർക്കിളുകളുടെ പേരുനൽകി സർക്കാർ ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

നഗരത്തിലെ ബന്നൻജെ സർക്കിളിനെ ‘നാരായണ ഗുരു സർക്കിൾ’ എന്നും കൽസങ്ക സർക്കിളിനെ ‘മധ്വാചാര്യ സർക്കിൾ’ എന്നും നാമകരണം ചെയ്യും.

നഗരത്തിലെ ഡയാന സർക്കിൾ ഇനി മുതൽ ‘വാദിരാജ സർക്കിൾ’ എന്നറിയപ്പെടും, സന്തേക്കാട്ടെ-കല്യൺപുര റോഡിലെ ഒരു ജംഗ്ഷന് ‘കോടി-ചെന്നയ’ എന്ന് നാമകരണം ചെയ്യും.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

ബ്രഹ്മഗിരിയിലെ സർക്കിളിന് ഓസ്‌കാർ ഫെർണാണ്ടസ് സർക്കിൾ എന്നും അറിയപ്പെടും. കൂടാതെ സർക്കാർ സർക്കുലർ പ്രകാരം പാർക്കല-കോടങ്ങെ-സരളബെട്ടു റോഡിലെ ഒരു ജംഗ്ഷന് ‘ശ്രീരാമ സർക്കിൾ’ എന്ന് നാമകരണം ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
[masterslider id="10"]

Related posts