വിഷം കലർന്ന കൂൺ കഴിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു

ബെംഗളൂരു: ഒരു കുടുംബത്തിലെ രണ്ട് പേർ വിഷം കലർന്ന കൂൺ കഴിച്ച് മരിച്ചു. ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലെ ബെൽത്തങ്ങാടിയിലെ പുതുവെട്ട് വില്ലേജിലെ കേരിമാരു വീട്ടിൽ ഗുരുവ മേര (80), മകൻ ഒടിയപ്പ (41) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കർത്ത (60) വീട്ടിൽ നിന്ന് ബന്ധുവീട്ടിൽ സന്ദർശനം നടത്താൻ ഇറങ്ങിയപ്പോൾ സഹോദരൻ ഒടിയപ്പ കാട്ടിൽ നിന്ന് കൂൺ കൊണ്ടുവന്ന് വൃത്തിയാക്കി പാചകം ചെയ്യാൻ തയ്യാറെടുക്കുന്നത് കണ്ടതായി ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സോനവാനെ പറഞ്ഞു. അച്ഛൻ ഗുരുവ മേര വീട്ടിൽ വിശ്രമിക്കുകയായിരുന്നു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

അന്ന് ബന്ധുവീട്ടിൽ തങ്ങാൻ തീരുമാനിച്ച കർത്ത പിറ്റേന്ന് രാവിലെ 6.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് അച്ഛനും സഹോദരനും വീടിന് പുറത്ത് കിടക്കുന്നത് കണ്ടത്. കർത്ത ഇരുവരെയും വിളിച്ചെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്ന് സഹായത്തിനായി ബന്ധുക്കളെയും അയൽക്കാരെയും വിളിക്കുകയായിരുന്നു.

അവർ മരിച്ചെന്ന് മനസിലാക്കിയ അദ്ദേഹം വീട്ടിലേക്ക് കയറി പരിശോധിച്ചപ്പോൾ ഇരുവരും വിഷം കലർന്ന കൂൺ കഴിച്ചതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് കേസ് അന്വേഷണത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts