ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം!

ജൂലിയന്‍ ലണ്ടലിസ് സംവിധാനം ചെയ്ത ആസ്‌പെന്‍ പേപ്പേഴ്‌സ് എന്ന ചിത്രത്തോടെ  49ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.

വൈകിട്ട് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ്കുമാറാണ് മുഖ്യാതിഥി. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 212 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

മലയാളത്തില്‍ നിന്നുള്ള ‘ഭയാനക൦’  ‘ഈ.മ.യൗ’ എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 15 മത്സര ചിത്രങ്ങളില്‍ തമിഴില്‍ നിന്നുള്ള ടു ലെറ്റ് എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്‌സാണ് സമാപന ചിത്രം.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഇന്ത്യന്‍ പനോരമയില്‍ 26 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഷാജി എന്‍ കരുണിന്‍റെ ഓളാണ് ഉദ്ഘാടന ചിത്രം. ദി ഫെസ്റ്റിവല്‍ ഓഫ് കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ 20 ചിത്രങ്ങളും വേള്‍ഡ് പനോരമയില്‍ 67 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുണ്ട്. കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ളത് ഇസ്രയേലി ചിത്രങ്ങളാണ്. ഇസ്രയേലി സിനിമകളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാന്‍ വോള്‍മാനാണ് ലൈഫ് അച്ചീവ്‌മെന്‍റ് പുരസ്‌കാരം.

പ്രശസ്ത സ്വീഡിഷ് സംവിധായകന്‍ ഇഗ്മര്‍ ബെര്‍ഗ്മാന്‍റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ പ്രധാന സിനിമകളും പ്രദര്‍ശിപ്പിക്കും. സ്‌റ്റേറ്റ് ഫോക്കസ് വിഭാഗത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ശ്രീദേവി, ശശി കപൂര്‍, വിനോദ് ഖന്ന, കരുണാനിധി ,കല്‍പ്പന ലാംജി തുടങ്ങിയവര്‍ക്ക് മേളയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.7291 പേരാണ് മേളക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 28ന് ചലച്ചിത്ര മേളക്ക് കൊടിയിറങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts