ജാതി, മത കോളങ്ങൾ പൂരിപ്പിച്ചില്ല, 3 വയസുകാരിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച് അധികൃതർ

കോയമ്പത്തൂർ : സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തത് കൊണ്ട് പല സ്വകാര്യ സ്‌കൂളുകളും മൂന്നുവയസുള്ള മകള്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് നരേഷ് കാര്‍ത്തിക്. മകളെ ജാതിയും മതവും ഇല്ലാത്തവളായി വളര്‍ത്താന്‍ തീരുമാനിച്ച നരേഷ് അതിനുള്ള സര്‍ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. മാത്രമല്ല, മകളെ മതവും ജാതിയും ഇല്ലാത്തവളായി അംഗീകരിക്കുന്ന ഒരു സ്‌കൂളില്‍ ചേര്‍ക്കാനും യുവാവ് തീരുമാനിച്ചു. ഒരു ചെറിയ ഡിസൈന്‍ സ്ഥാപനം നടത്തുന്ന നരേഷ് കാര്‍ത്തിക്, മകള്‍ക്ക് അഡ്മിഷന് വേണ്ടി സമീപിച്ച സ്‌കൂളുകളിലെ അപേക്ഷാ ഫോറങ്ങളിലെ ജാതി, മതം…

Read More