കേരളത്തിലേക്ക് 8 പുതിയ സർവീസുകൾ, 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരത്തേക്ക് എട്ട് എസ്.സി.മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകൾ സർവീസ് ആരംഭിക്കുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകൾ ബസിലുണ്ടാവുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു.

പുതിയ സർവീസുകൾ 21-ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒരു ബസിന് ഏകദേശം ഒന്നേമുക്കാൽ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

നിലവിൽ 1500 രൂപ എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്തേക്ക് 1810-ഉം. അതുതന്നെ തുടരാനാണ് സാധ്യതയെന്നാണ് സൂചന. കേരളത്തിൽ എറണാകുളത്തേക്ക് മാത്രമാണ് കർണാടക ആർ.ടി.സി. പരമാവധി ആക്‌സിൽ വോൾവോ എസ്.സി. സ്ലീപ്പർ ബസ്  സർവീസ്  നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts