വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പോലീസുകാരനെതിരെ പരാതി

ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് കര്‍ണാടക ബെളഗാവിയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി.

ബെളഗാവി പോലീസ് കമ്മിഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍സാബ് അല്ലിസാബ് നദാഫിനെതിരെയാണ് കോളേജ് വിദ്യാര്‍ഥിനി ബെളഗാവി വനിതാ പോലീസില്‍ പരാതി നല്‍കിയത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ പരാതി. വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കിയശേഷം ബെളഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ച്‌ പീഡിപ്പിച്ചതായും പെൺകുട്ടി നൽകിയ പരാതിയില്‍ പറയുന്നു.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതിയുമായി എത്തിയത്. പരാതിയില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts