ബെംഗളൂരു: കുറഞ്ഞ നിരക്കിൽ മത്സ്യ വിഭവങ്ങൾ ലഭ്യമാക്കാൻ കൂടുതൽ മത്സ്യ ദർശിനി കന്റീനുകൾ ആരംഭിക്കാൻ കർണാടക ഫിഷറീസ് ഡവലപ്മെന്റ് കോർപറേഷൻ (കെഎഫ്ഡിസി).
നിലവിൽ ബെംഗളൂരു, മംഗളൂരു,ഉഡുപ്പി എന്നിവിടങ്ങളിലാണ് മത്സ്യ ദർശിനി കന്റീനുകൾ പ്രവർത്തിക്കുന്നത്.
മൈസൂരു ഉൾപ്പെടെ 11 ജില്ലകളിലാണ് പുതിയ കന്റീനുകൾ ആരംഭിക്കുന്നതെന്നു ഫിഷറീസ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു.
മത്സ്യം ഉൾപ്പെടുത്തിയുള്ള ഊണിന് (മീനു ഊട്ട) 90 രൂപയാണ് കന്റീനിലെ വില.
സ്വകാര്യ ഹോട്ടലുകളിൽ 150 രൂപ മുതൽ 500 രൂപവരെയാണ് മീൻ വിഭവങ്ങൾക്ക്
ഈടാക്കുന്നത്.