അധോലോക കുറ്റവാളി രവി പൂജാരിയുമായി കേരളത്തിലെ ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അടുത്ത ബന്ധം? അന്വേഷണം തുടരുന്നു.

ബെംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം.

പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരം രവി പൂജാരി തന്നെ വെളിപ്പെടുത്തിഎന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

കർണാടക പോലീസിന് കസ്റ്റഡിയിൽ ബാംഗ്ലൂരിലുള്ള രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

കർണാടക പോലീസ് സംഘത്തിനൊപ്പം ആയിരുന്നു ചോദ്യംചെയ്യൽ.

കൊച്ചിയിലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ആയിരുന്നു ചോദ്യങ്ങൾ .

ഇതിനിടെയാണ് ഈ കേസുമായി ബന്ധമില്ലാത്ത ചില പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചത്.

തുടർന്ന് വിശദാംശങ്ങൾ തേടുകയായിരുന്നു കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഉന്നത വൃത്തങ്ങൾ തയ്യാറായില്ല.

പൂജാരിയുടെ വെളിപ്പെടുത്തലിൽ അടിസ്ഥാനത്തിൽ സർക്കാർ ഉന്നതതല അന്വേഷണം തുടങ്ങി എന്നാണ് സൂചന.

ചില കൊലക്കേസുകളിൽ വീണ്ടും അന്വേഷണം നടത്തിയേക്കും.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

പൂജാരി കൈമാറിയ വിവരങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ ഇപ്പോൾ സർവീസ് ഉള്ള ചില ഉദ്യോഗസ്ഥർക്ക് നിയമനടപടി നേരിടേണ്ടിവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts