കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബു ഭീഷണി

ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബുവെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. വിമാനത്താവളത്തിൽ രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ, പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. വിമാന സർവീസുകളെ ഇത് ബാധിച്ചില്ല.

അലക്സ് പോൾ മേനോൻ എന്ന പേരിലുള്ള ഇ-മെയിലിൽനിന്നാണ് വിമാനത്താവളം ടെർമിനൽ മാനേജർക്ക് മെയിൽ ലഭിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഛത്തീസ്ഗഢ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അലക്സ് പോൾ മേനോൻ.

  കരുതലോടെ 73 കാരിയുടെ കൈയ്യിലെ വളകൾ അറുത്തു മാറ്റി; പ്രതിയ്ക്ക് വിനയായതും ഇതേ കരുതൽ

13 വർഷം മുൻപ് മാവോവാദികൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു. ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് സംശയം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാപ്പ് പറയില്ല;പറഞ്ഞത് സ്നേഹം കൊണ്ട്'; കമൽഹാസൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us