സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്. കർണാടകയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾ ദിവസവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും കന്നഡ പത്രങ്ങൾ വായിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർബന്ധമാക്കി ഉത്തരവിറക്കി. കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാർശ പരിഗണിച്ചാണ് ഈ സുപ്രധാന നടപടി.

എല്ലാ ദിവസവും പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ പത്രങ്ങൾ വായിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ആസക്തിയും സോഷ്യൽ മീഡിയ ഉപയോഗവും കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. അമിതമായ ഇന്റർനെറ്റ് ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെയും കാഴ്ചശക്തിയെയും ബാധിക്കുന്നതായും ഓർമ്മക്കുറവിനും സമ്മർദ്ദത്തിനും കാരണമാകുന്നതായും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വായനാശീലത്തിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരുന്നത്.

  ചുട്ടുപൊള്ളുന്ന വേനൽ: വിനോദസഞ്ചാര മേഖലയിൽ മാന്ദ്യം; ദർശനത്തിന് എത്തുന്നവർക്ക് സംരക്ഷണവലയമൊരുക്കി ക്ഷേത്രങ്ങൾ

പത്രവായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിക്കുമെന്നും കന്നഡ ഭാഷാ പ്രാവീണ്യം, പദാവലി, എഴുത്ത് കഴിവുകൾ എന്നിവ മെച്ചപ്പെടുമെന്നും വകുപ്പ് പ്രതീക്ഷിക്കുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ പുതിയ ഉത്തരവ്. ഡിജിറ്റൽ ലോകത്തിന് പുറത്തുള്ള അറിവുകളുമായി കുട്ടികളെ ബന്ധിപ്പിക്കാൻ ഈ പരിഷ്കാരം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
[masterslider id="10"]

Related posts