ഏപ്രിലിലെ ബി.എം.ടി.സി.പാസുകൾ ഇപ്പോൾ ഉപയോഗിക്കാം; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു: രണ്ടാം തരംഗത്തിലെ ലോക്ക്ഡൗണിന് ശേഷം ഇന്ന് മുതൽ ബി.എം.ടി.സി സർവീസുകൾ നഗരത്തിൽ പുനരാരംഭിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിൽ എടുത്ത പാസുകൾ കൊണ്ട് ജൂലൈ 8 വരെ യാത്ര ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ബി.എം.ടി.സി മാനേജ്മെൻ്റ് പുറത്തിറക്കി.

ഏപ്രിൽ 7 മുതൽ 21 വരെ നഗരത്തിലെ ബി.എം.ടി.സി ബസ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലായിരുന്നു, തുടർന്ന് 27 ന് സംസ്ഥാനത്ത് ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ സർവ്വീസുകൾ നിർത്തിവക്കുകയായിരുന്നു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

ഇന്ന് 2000 ഓളം ബസുകൾ നിരത്തിലിറക്കുമെന്നാണ് കോർപറേഷൻ അറിയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts