ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

വീട്ടുജോലിക്കിടയിൽ താൻ നേരിടേണ്ടി വന്ന കടുത്ത അവഗണനയെയും ദുരനുഭവങ്ങളെയും കുറിച്ച് പ്രവാസി യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 2008 മുതൽ സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഡെസേന ജെനി എന്ന യുവതിയാണ് ‘SINGAPORE TRANSFER (No Fees/SD), DIRECT HIRE & NEW HELPER’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ തന്റെ സങ്കടകരമായ അനുഭവം വെളിപ്പെടുത്തിയത്.

വർഷങ്ങളായി സിംഗപ്പൂരിൽ ജോലി ചെയ്യുന്ന തനിക്ക് മുൻപുണ്ടായിരുന്ന ഇന്ത്യൻ തൊഴിലുടമകളിൽ നിന്ന് വലിയ സ്നേഹവും പരിഗണനയുമാണ് ലഭിച്ചിരുന്നതെന്ന് യുവതി ഓർക്കുന്നു. എന്നാൽ, പിന്നീട് ജോലിക്ക് ചേർന്ന ഒരു ബ്രിട്ടീഷ്-ഇന്ത്യൻ കുടുംബത്തിൽ നിന്നാണ് തനിക്ക് കടുത്ത ദയയില്ലായ്മ നേരിടേണ്ടി വന്നതെന്ന് യുവതി കുറിപ്പിൽ പറയുന്നു.

  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടായ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്നും, ആ കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒന്നായിരുന്നുവെന്നും ഡെസേന വിവരിക്കുന്നു. സിംഗപ്പൂരിലെ വീട്ടുജോലിക്കാരുടെ അവസ്ഥയും അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഗ്രൂപ്പിലാണ് യുവതിയുടെ തുറന്നുപറച്ചിൽ.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വീട്ടുജോലിക്കാർ നേരിടുന്ന ചൂഷണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ഫേസ്ബുക്ക് കുറിപ്പ്. ഇതിനോടകം തന്നെ നിരവധി പേരാണ് യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
[masterslider id="10"]

Related posts