സി പി എം മുത്തലാക്കിനു എതിരാണ് ; ബാലന്‍സ് ചെയ്യാന്‍ ഹിന്ദു സ്ത്രീകളെയും കൊട്ടി വാര്‍ത്താ കുറിപ്പ്.

ന്യൂഡല്‍ഹി : മുത്തലാഖിനെതിരായ മുസ്ളിം സ്ത്രീകളുടെ പ്രതിഷേധത്തിന് സിപിഐ എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.  ഏകപക്ഷീയമായ മുത്തലാഖ് നിയമം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന മുഴുവന്‍ മുസ്ളിം സ്ത്രീകള്‍ക്കും പിന്തുണ നല്‍കുന്നതായി സിപിഐ എം പോളിറ്റ് ബ്യുറോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പല ഇസ്ളാമിക രാജ്യങ്ങളില്‍ പോലും മുത്തലാഖ് അനുവദനീയമല്ല. അത്തരം ഒരു തീരുമാനം ഉണ്ടാകുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം പകരും.

ഭൂരിപക്ഷ സമുദായത്തിന്റേതടക്കം എല്ലാ വ്യക്തിനിയമങ്ങളും പരിഷ്കരിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമം പരിഷ്കരിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വക്താവിന്റെ വാദം തെറ്റാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സമത്വം ലക്ഷമിടുന്നതിനുപകരം ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ളിം വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. നിലവില്‍ ദത്തെടുക്കല്‍, സ്വത്തവകാശം, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെല്ലാം ഹിന്ദു സ്ത്രീകള്‍ക്ക് വിവേചനം നേരിടുന്നുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.

  ലോക നേതാക്കളോടെല്ലാം അദ്ദേഹം സംസാരിക്കുന്നത് ഹിന്ദിയിലാണ്; പ്രധാനമന്ത്രിയെ ന്യായീകരിച്ച് ശശി തരൂർ

എന്നാല്‍ ന്യൂനപക്ഷത്തിന്റെ സ്വത്വത്തെ പോലും വര്‍ഗീയ ശക്തികള്‍ കടന്നാക്രമിയ്ക്കുന്ന കാലത്ത്, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനായി സര്‍ക്കാര്‍ നേരിട്ടും മറ്റ് സ്ഥാപനങ്ങളില്‍ കൂടിയും നടത്തുന്ന ശ്രമങ്ങള്‍ ഫലത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായി മാറുമെന്നും പിബി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് കുരുന്ന് ജീവൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഹല്‍ഗാം ഭീകരാക്രമണം; രണ്ട് പേര്‍കൂടി പിടിയിൽ, അറസ്റ്റിലായത് ഭീകരരെ നേരിട്ട് സഹായിച്ചവർ

Related posts

Click Here to Follow Us