നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു

മുംബൈ: കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. നാസിക്കിലെ ദിന്‍ഡോരിയില്‍ വെളളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം.

മരിച്ചവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുനില്‍ ദത്തു ദര്‍ഗോഡെ, രാഖി സുനില്‍ ദര്‍ഗോഡെ, ഉഷ അനില്‍ ദര്‍ഗോഡെ, ശ്രദ്ധ അനില്‍ ദര്‍ഗോഡെ, ശ്രാവണി അനില്‍ ദര്‍ഗോഡെ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും പൊലീസ് പറഞ്ഞു

ദിന്‍ഡോരി താലൂക്കിലെ ഇന്‍ഡോര്‍ ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ട കുടുംബമെന്നാണ് വിവരം. നിയന്ത്രണം നഷ്ടമായ മാരുതി കാര്‍ റോഡരികിലെ കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ഒരു സ്വകാര്യ കോച്ചിങ് ക്ലാസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കുടുംബം എന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവസ്ഥലത്ത് തടിച്ചുകൂടിയ വന്‍ ജനക്കൂട്ടം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts