കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

ബെംഗളൂരു: കർണാടകയിൽ വിപണിയിൽ എത്തുന്ന ലഘുഭക്ഷണങ്ങളും (നംകീൻസ്) പാൽ ഉൽപന്നങ്ങളുമാണ് ഏറ്റവും കൂടുതൽ ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായി കണ്ടെത്തിയിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ. സംസ്ഥാനവ്യാപകമായി നടത്തിയ കർശനമായ പരിശോധനകളുടെയും സാമ്പിൾ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് അധികൃതർ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പാക്കറ്റുകളിലും അല്ലാതെയും വിൽക്കുന്ന പല ഭക്ഷ്യവസ്തുക്കളിലും മാരകമായ അളവിൽ രാസവസ്തുക്കളും അനധികൃത നിറങ്ങളും ചേർത്തതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പീനട്ട് മിക്സ്ചർ, വറുത്ത പലഹാരങ്ങൾ തുടങ്ങിയ പരമ്പരാഗത ലഘുഭക്ഷണങ്ങളാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഏറ്റവും കൂടുതൽ ലംഘിച്ചതായി കണ്ടെത്തിയത്. ഇത്തരം സാമ്പിളുകളിൽ അനുവദനീയമായതിലും കൂടുതൽ കൃത്രിമ…

Read More

ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

ബെംഗളൂരു:  ബെംഗളൂരുവിൽ നിർമ്മാണത്തിലിരിക്കുന്ന ഔട്ടർ റിംഗ് റോഡ് (ORR) മെട്രോ കോറിഡോർ (ബ്ലൂ ലൈൻ) പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഗവേഷകരുടെ പുതിയ പഠനം. ആവശ്യത്തിന് സൗരോർജ്ജ ശേഷിയും സംഭരണ സംവിധാനങ്ങളും (Storage) ഒരുക്കിയാൽ, ഈ ലൈനിലെ ട്രെയിൻ സർവീസുകൾക്കും മെട്രോ സ്റ്റേഷനുകൾക്കും ആവശ്യമായ മുഴുവൻ വൈദ്യുതിയും പരിസ്ഥിതി സൗഹൃദമായി കണ്ടെത്താനാകുമെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐ.ഐ.എസ്.സി പഠനം വ്യക്തമാക്കുന്നത്: ബ്ലൂ ലൈൻ മെട്രോയുടെ പ്രതീക്ഷിക്കുന്ന ഊർജ്ജ ആവശ്യകത, ട്രെയിൻ സർവീസുകൾ, സ്റ്റേഷനുകളിലെ വൈദ്യുതി ഉപഭോഗം എന്നിവ…

Read More

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു. പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത, എൻ.ജെ. അൻജാരിയാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണ്ണായക ഉത്തരവ്. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ്…

Read More

കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന (27) മരിച്ച സംഭവത്തിൽ തീപിടിത്തത്തിന് കാരണം പെട്രോളാണെന്ന് പോലീസ് നിഗമനം. കാറിനുള്ളിൽ പെട്രോൾ ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്. തീ കത്താൻ ഇടയാക്കിയ പെട്രോൾ എങ്ങനെയാണ് കാറിനുള്ളിലേക്ക് എത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ. കാറിന് ഇന്ധനച്ചോർച്ചയോ ഷോർട്ട് സർക്യൂട്ടോ ഉണ്ടായിരുന്നില്ലെന്ന് ഫൊറൻസിക്, മോട്ടോർ എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു. എസി, റേഡിയേറ്റർ, വയറിങ്, എൻജിൻ റൂം എന്നിവ പൂർണ്ണമായും സുരക്ഷിതമാണെന്ന് മോട്ടോർ വാഹന വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. കാറിന്റെ…

Read More

ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

ബെംഗളൂരു: തുംകൂർ ജില്ലയിലെ കുനിഗൽ താലൂക്കിൽ ദേശീയപാത 75 ൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ അമ്മയും മകളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ബെംഗളൂരു സ്വദേശികളായ ജയമാല (60), മകൾ രാജേശ്വരി (40) എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ റായ്ച്ചൂർ സ്വദേശിയായ ജയമാല, കഴിഞ്ഞ ഒട്ടനവധി വർഷങ്ങളായി മകൾ രാജേശ്വരിയോടൊപ്പം ബെംഗളൂരുവിലാണ് താമസിച്ചുവന്നിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുനിഗൽ പോലീസ് സ്റ്റേഷനിൽ കേസ്…

Read More

മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവതികൾ പിടിയിൽ. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് വൻ സെക്സ് റാക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ് എന്ന വ്യാജേന ദുബായിൽ എത്തിച്ച ശേഷമായിരുന്നു ക്രൂരത മുഴുവൻ. അവിടെവെച്ച് പെൺകുട്ടിക്ക് നിർബന്ധപൂർവ്വം മയക്കുമരുന്ന് നൽകുകയും, തുടർന്ന് നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഈ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താണ് പെൺകുട്ടിയെ ദുബായിൽ…

Read More

കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയൊഴിയുന്നില്ല. പ്രാഥമിക പരിശോധനയിൽ കാറിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്താൻ കഴിയാത്തതാണ് സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. അതേസമയം, ഇത് കേവലം ഒരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപിച്ച് മരണപ്പെട്ട സോനയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. വണ്ടിക്ക് സാങ്കേതിക തകരാറുകൾ ഒന്നും ഇല്ലെന്ന കണ്ടെത്തൽ കുടുംബത്തിന്റെ സംശയങ്ങൾക്ക് ബലം നൽകുന്നു. സോനയുടെയും…

Read More

കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്

ബെംഗളൂരു: തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ പ്രധാന ഐടി ഇടനാഴിയായ ഔട്ടർ റിങ് റോഡ് (ORR) പൂർണ്ണമായും നിശ്ചലമായി. മഹാദേവപുരയ്ക്കും മാന്യത ടെക് പാർക്ക് ജംഗ്ഷനും ഇടയിലുള്ള പ്രധാന റോഡുകളിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന ആയിരക്കണക്കിന് ഐടി ജീവനക്കാരും മറ്റ് യാത്രക്കാരുമാണ് കനത്ത മഴയെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ വഴിയിൽ പെട്ടുപോയത്. മഹാദേവപുര, കെ.ആർ പുരം ബൈപാസ് റോഡുകൾ, മാന്യത ടെക് പാർക്കിലേക്കുള്ള പ്രവേശന കവാടങ്ങൾ എന്നിവയുൾപ്പെടെ ഔട്ടർ റിങ് റോഡിന്റെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ്…

Read More

കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡിലക്സ് ബസിൽ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വഴിയിലുടനീളം ദുരിതത്തിലായി. ഞായറാഴ്ച വൈകീട്ട് 6.20-ന് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ഡീലക്സ് എയർബസിലെ യാത്രികരാണ് ഒന്നിന് പുറകെ ഒന്നായി ഉണ്ടായ അപകടത്തിലും സാങ്കേതിക തകരാറിലും പെട്ട് വലഞ്ഞത്. രാത്രി ഒമ്പതരയോടെ മലയോര ഹൈവേയിൽ വെച്ചാണ് ബസിന് ആദ്യത്തെ തടസ്സം നേരിട്ടത്. ചെമ്പേരി പെട്രോൾ പമ്പിന് സമീപം ജൽജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പിടാനായി എടുത്ത കുഴിയിലേക്ക് ബസ് താഴ്ന്നുപോവുകയായിരുന്നു. ഇവിടെ നിന്നും യാത്ര തുടരാൻ യാത്രക്കാർക്ക് നീണ്ട…

Read More

ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിച്ചുകൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കും. നിലവിലുള്ള പകൽസമയ ചെയർ കാർ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, വിദൂര നഗരങ്ങളിലേക്കുള്ള സുഖകരമായ രാത്രി യാത്ര ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവേ ഈ സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ അതിവേഗ ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ ഇരു നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയത്തിൽ ഗണ്യമായ കുറവുണ്ടാകും. പുതിയ സ്ലീപ്പർ ട്രെയിനുകളുടെ സുഗമമായ…

Read More
Click Here to Follow Us