പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു

ബെംഗളൂരു: ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ദുല്‍ഖഅദ് മുപ്പത് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച മുതല്‍ ദുല്‍ഹിജ്ജ ആരംഭിക്കുമെന്ന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഖത്തീബ് ഉമര്‍ അബ്ദുല്ല ഫൈസി അറിയിച്ചു. കര്‍ണാടക ഹിലാല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ മാസം മുപ്പത് പൂര്‍ത്തിയാക്കിയാണ് പുതിയ മാസം കണക്കാക്കുന്നത്. അതനുസരിച്ച് വരാനിരിക്കുന്ന വലിയ പെരുന്നാള്‍ (ബലി പെരുന്നാള്‍) മെയ് 28-ന് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നാളിന് മുന്നോടിയായുള്ള പുണ്യദിനമായ അറഫ നോമ്പ് മെയ് 27 ബുധനാഴ്ച്ച ആയിരിക്കുമെന്നും ഖത്തീബ് ഉമര്‍ അബ്ദുല്ല ഫൈസി അറിയിച്ചിട്ടുണ്ട്.

Read More

ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ഹാസൻ താലൂക്കിലെ ശാന്തിഗ്രാമയ്ക്ക് സമീപം ദേശീയപാത 75-ൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന 36 യാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടയിൽ ബസിന്റെ ടയറുകളിലൊന്ന് പഞ്ചറായതിനെത്തുടർന്ന് വാഹനത്തിനുള്ളിൽ കനത്ത പുക പടരുകയായിരുന്നു. അപകടം മണത്ത ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് നിർത്തി യാത്രക്കാരോട് അടിയന്തരമായി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബസിനുള്ളിൽ പുക നിറഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാർ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗുകളുമായി…

Read More

സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

ബെംഗളൂരു: കർണാടക സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ പേപ്പർ രഹിത സ്വത്ത് രജിസ്ട്രേഷൻ സംവിധാനം ആധാരമെഴുത്തുകാരുടെ ഇടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. പുതിയ നയം നടപ്പിലാക്കുന്നതോടെ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ ദുർബലമാകുമെന്നും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. കർണാടക സ്റ്റേറ്റ് സ്റ്റാമ്പ്‌സ് ആൻഡ് രജിസ്‌ട്രേഷൻ ഡെവലപ്‌മെന്റ് ഓതറൈസ്ഡ് ലൈസൻസ്ഡ് ഡോക്യുമെന്റ് റൈറ്റേഴ്സ് യൂണിയന്റെ കണക്കനുസരിച്ച് സംസ്ഥാനത്തുടനീളം 15,000-ഓളം ആധാരമെഴുത്തുകാരുണ്ട്. ഇവരെ കൂടാതെ ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാരും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.…

Read More

യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: പുതിയ ഓർഡർ ഉണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കിയ യുവാവിനെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ക്രൂരമായി കൊലപ്പെടുത്തി. കോലാർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബീഡി കോളനിയിലെ താമസക്കാരനായ സൽമാൻ പാഷ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദുൾ റാഷിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സോഫ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഏർപ്പെട്ടിരുന്ന സൽമാൻ പാഷയെ ഏപ്രിൽ 27-ന് രാത്രി 11:30-ഓടെയാണ് പരിചയക്കാരായ ചിലർ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. പുതിയ സോഫയുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നും അളവെടുക്കാൻ വരണമെന്നും പറഞ്ഞാണ് ഇവർ സൽമാനെ ഓട്ടോയിൽ കയറ്റിയത്. തുടർന്ന് എപിഎംസി മാർക്കറ്റിന്…

Read More

‘ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല’; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

ബെംഗളൂരു: വിദേശത്തെ ഉന്നത ജീവിതസാഹചര്യങ്ങളും ആധുനിക സൗകര്യങ്ങളും വിട്ട് സ്വന്തം നാട്ടിലെ തിരക്കുകളിലേക്കും ബഹളങ്ങളിലേക്കും മടങ്ങാൻ പ്രേരിപ്പിച്ച ഘടകങ്ങൾ പങ്കുവെച്ച് ഒരു യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ബെംഗളൂരുവിൽ പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ തനുജ് തന്റെ ആറ് വർഷത്തെ ജർമ്മൻ ജീവിതം അവസാനിപ്പിച്ചു മടങ്ങിയതിന്റെ അനുഭവം ‘എക്സ്’ (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. തനുജിന്റെ പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സൗകര്യങ്ങളേക്കാൾ വലുത് വൈകാരിക ബന്ധം വൃത്തിയുള്ള റോഡുകൾ, ജോലിയിലും ജീവിതത്തിലും കൃത്യമായ സന്തുലിതാവസ്ഥ, സമാധാനപരമായ അന്തരീക്ഷം, കൃത്യമായ ഭരണം തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിലെ…

Read More

സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്

ബെംഗളൂരു: കർണാടകയിലെ പൊതുഗതാഗത മേഖലയിലെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സന്തോഷവാർത്തയുമായി സംസ്ഥാന സർക്കാരിന്റെ വേതന പരിഷ്കരണ പ്രഖ്യാപനം. വിവിധ ഗതാഗത കോർപറേഷനുകളിലെ ജീവനക്കാരുടെ ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവിന് ഔദ്യോഗികമായി അംഗീകാരം നൽകി. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (KSRTC), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (BMTC), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (NWKRTC), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (KKRTC) എന്നീ നാല് പ്രധാന കോർപറേഷനുകളിലെയും പൂർവ കിങ്കോറയിലെയും ജീവനക്കാർക്ക് ഈ…

Read More

20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടായി ജയിൽവാസം അനുഭവിക്കുന്ന ഫറോക്ക് സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനായി രാജ്യം കാത്തിരിക്കുന്നു. കോടതി വിധിച്ച തടവുശിക്ഷാ കാലാവധി മേയ് 19-ന് അവസാനിക്കുന്നതോടെ, റഹീം വൈകാതെ ജയിൽമോചിതനാകുമെന്നാണ് കുടുംബത്തിന്റെയും നിയമസഹായ സമിതിയുടെയും പ്രതീക്ഷ. വധശിക്ഷയുടെ നിഴലിൽ നിന്ന് ലോകമലയാളികളുടെ കാരുണ്യത്താൽ ജീവൻ തിരിച്ചുകിട്ടിയ റഹീം, ഇരുപത് വർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ജയിൽമോചനത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നത്. 2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുൽ റഹീം. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ യാത്രാമധ്യേ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന്…

Read More

രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

ബെംഗളൂരു: നഗരങ്ങളിലെ യുവാക്കൾക്കിടയിൽ രക്തസമ്മർദ്ദം (Hypertension) വർദ്ധിച്ചുവരുന്നതായി ഡോക്ടർമാരുടെ മുന്നറിയിപ്പ്. നിത്യേന കഴിക്കുന്ന ഇൻസ്റ്റന്റ് നൂഡിൽസ്, ഗോപി മഞ്ചൂരിയൻ, ഹോട്ട് ചിപ്സ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന അമിത സോഡിയമാണ് ഇതിന് പ്രധാന കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പല പലഹാരങ്ങളും ഒരൊറ്റ തവണ കഴിക്കുമ്പോൾ തന്നെ ഒരു ദിവസത്തേക്ക് ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉപ്പ് അകത്താകാൻ സാധ്യതയുണ്ട്. ലഹരി പോലെ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് നൂഡിൽസുകളാണ് ഇതിൽ ഏറ്റവും മുന്നിൽ. ഒരു പാക്കറ്റ് നൂഡിൽസിൽ ശരാശരി 1,200 മില്ലിഗ്രാം മുതൽ 2,000 മില്ലിഗ്രാം വരെ…

Read More

ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി ‘വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

IT

ഡൽഹി: കോവിഡ് കാലത്ത് താൽക്കാലിക ക്രമീകരണമായി ആരംഭിച്ച്, പിന്നീട് കോർപ്പറേറ്റ് ലോകത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ച ‘വർക്ക് ഫ്രം ഹോം’ (WFH) സംവിധാനം ആറ് വർഷങ്ങൾക്ക് ശേഷവും രാജ്യത്ത് വീണ്ടും സജീവ ചർച്ചയാകുന്നു. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തതും, ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം വർക്ക് ഫ്രം ഹോം നിർബന്ധമാക്കിക്കൊണ്ട് മുഖ്യമന്ത്രി രേഖാ ഗുപ്ത ഉത്തരവിറക്കിയതുമാണ് ഈ ചർച്ചകൾക്ക് വീണ്ടും വഴിമരുന്നിട്ടത്. സ്വകാര്യ കമ്പനികളും സമാനമായ രീതികൾ പിന്തുടരണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ…

Read More

സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

death

ബെംഗളൂരു: മാർച്ച് മാസത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടെന്ന് കരുതി സംസ്കരിച്ച നാൽപ്പതുകാരന്റെ മൃതദേഹം പോലീസ് പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് യഥാർത്ഥ മരണകാരണം കണ്ടെത്താനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്. ബംഗളൂരു രമേശ് നഗർ സ്വദേശിയായ ഇംതിയാസ് പാഷയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം എച്ച്.എ.എൽ (HAL) പോലീസിന്റെ നേതൃത്വത്തിൽ കല്ലറ തുറന്ന് പുറത്തെടുത്തത്. കഴിഞ്ഞ മാർച്ചിൽ രാത്രി ഭക്ഷണത്തിന് ശേഷം ഇംതിയാസ് പാഷ വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ടുമുമ്പ്…

Read More
Click Here to Follow Us