സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

ബെംഗളൂരു: കർണാടക സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ പേപ്പർ രഹിത സ്വത്ത് രജിസ്ട്രേഷൻ സംവിധാനം ആധാരമെഴുത്തുകാരുടെ ഇടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. പുതിയ നയം നടപ്പിലാക്കുന്നതോടെ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ ദുർബലമാകുമെന്നും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. കർണാടക സ്റ്റേറ്റ് സ്റ്റാമ്പ്‌സ് ആൻഡ് രജിസ്‌ട്രേഷൻ ഡെവലപ്‌മെന്റ് ഓതറൈസ്ഡ് ലൈസൻസ്ഡ് ഡോക്യുമെന്റ് റൈറ്റേഴ്സ് യൂണിയന്റെ കണക്കനുസരിച്ച് സംസ്ഥാനത്തുടനീളം 15,000-ഓളം ആധാരമെഴുത്തുകാരുണ്ട്. ഇവരെ കൂടാതെ ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാരും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

നിലവിൽ ചാമരാജനഗർ ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ‘കാവേരി 3’ പ്ലാറ്റ്‌ഫോം വഴി ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്. ഭൗതികമായ പേപ്പർ ജോലികളും നേരിട്ടുള്ള കരട് തയ്യാറാക്കലും ഒഴിവാക്കി പൂർണ്ണമായും ഡിജിറ്റലായി രേഖകൾ സൃഷ്ടിക്കുന്നതാണ് ഈ രീതി. കാര്യക്ഷമത വർദ്ധിപ്പിക്കാനും ഇടനിലക്കാരുടെ ഇടപെടൽ കുറയ്ക്കാനുമാണ് സർക്കാർ ഈ നീക്കം നടത്തുന്നതെങ്കിലും, സ്വത്ത് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നിയമപരമായ പരിശോധനകൾ പുതിയ സംവിധാനത്തിൽ അവഗണിക്കപ്പെടുന്നു എന്നാണ് ആധാരമെഴുത്തുകാരുടെ വാദം.

  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

ഓരോ പേജിലും ഒപ്പിടുന്ന പരമ്പരാഗത രീതി ഡിജിറ്റൽ സംവിധാനത്തിൽ ഇല്ലാത്തത് വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പങ്ക് പുതിയ നയത്തിൽ വ്യക്തമല്ലാത്തതിനാൽ ഭാവിയിൽ ഈ തൊഴിൽ തന്നെ ഇല്ലാതാകുമെന്നും ഇവർ ആശങ്കപ്പെടുന്നു. പരീക്ഷണ ഘട്ടം പിന്നിട്ട് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് തങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
[masterslider id="10"]

Related posts