പരീക്ഷ കണക്കിലെടുത്ത് നമ്മ മെട്രോ രാത്രി ജോലികൾ മാറ്റിവെച്ചു.

ബെംഗളൂരു: മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി‌എം‌ആർ‌സി‌എൽ)  ‘നമ്മ മെട്രോ’ രാത്രികാല ജോലികൾ നിർത്തിവെച്ചു. രാത്ര്യകാലത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തങ്ങളുടെ കുട്ടികൾക്ക് പരീക്ഷയ്ക്ക് പഠിക്കാൻ സാധിക്കുന്നില്ലെന്ന് അവകാശപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് രാത്രിയിൽ ജോലി നിർത്തിവെച്ചത്.

2024 ഓടെ മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമയപരിധി നൽകിയിട്ടും ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് ആണ് പരീക്ഷാകാലയളവിൽ രാത്രികാല മെട്രോ പണികൾ നിർത്തിയതായി പ്രഖ്യാപനം നടത്തിയത്. രാവിലെ ആറിനും രാത്രി 10നും ഇടയിലാണ് നമ്മ മെട്രോയുടെ പ്രവൃത്തി നടക്കുക.

  യുവതിയെ കാറിൽ കത്തിച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മെട്രോയുടെ പൂർത്തീകരണം വേഗത്തിലാക്കാൻ ലക്ഷ്യം വെച്ച് ബിഎംആർസിഎൽ 24×7 ജോലികൾ നടത്തിവരികയായിരുന്നു. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ പരിസരവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും പരീക്ഷ എഴുതുന്ന കുട്ടികളെയും ഇത് ബാധിച്ചിട്ടുണ്ട് എന്നുള്ള രക്ഷിതാക്കളുടെ പരാതിയുടെ പുറത്താണ് മെട്രോ പ്രവർത്തനങ്ങൾ നിർത്താൻ കാരണം. എന്നാൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെയുള്ള ഭാഗങ്ങളിൽ വലിയ ശബ്‌ദമുയർന്നതിനെ തുടർന്ന് നേരത്തെ തന്നെ രാത്രികാല പണികൾ നിർത്തിവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us