പ്രണയാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിക്ക് നേരേ യുവാവിൻ്റെ ആസിഡ് ആക്രമണം, കേസെടുത്ത് പൊലീസ്

ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 18 വയസ്സുള്ള പെൺകുട്ടിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ചു.

പെൺകുട്ടിയുടെ ബന്ധുവായ ആനന്ദ് കുമാർ എന്നയാളാണ് ആക്രമിച്ചത്. വൈശാലി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആനന്ദ് പ്രകടിപ്പിച്ചിരുന്നതായും എന്നാൽ ഈ ആഗ്രഹം പെൺകുട്ടി പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി ടോയ്‌ലറ്റ് ആസിഡ് ക്ലീനർ മുഖത്ത് ഒഴിച്ച് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

ആക്രമണത്തിനായി ഉപയോഗിച്ച വസ്തു അത്ര അപകടമില്ലാത്ത വസ്‌തു ആയതിനാൽ നേരിയ പരിക്കുകളോടെ പെൺകുട്ടി രക്ഷപ്പെട്ടു. അതെസമയം സംഭവത്തിൽ പൊലീസ് യുവാവിനെതിരെ കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts