ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 18 വയസ്സുള്ള പെൺകുട്ടിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയുടെ ബന്ധുവായ ആനന്ദ് കുമാർ എന്നയാളാണ് ആക്രമിച്ചത്. വൈശാലി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആനന്ദ് പ്രകടിപ്പിച്ചിരുന്നതായും എന്നാൽ ഈ ആഗ്രഹം പെൺകുട്ടി പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി ടോയ്‌ലറ്റ് ആസിഡ് ക്ലീനർ മുഖത്ത് ഒഴിച്ച് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനായി ഉപയോഗിച്ച വസ്തു അത്ര അപകടമില്ലാത്ത വസ്‌തു ആയതിനാൽ നേരിയ പരിക്കുകളോടെ പെൺകുട്ടി രക്ഷപ്പെട്ടു. അതെസമയം സംഭവത്തിൽ…
Read MoreDay: 9 July 2025
പരിപ്പ് കറിക്ക് പഴകിയ മണമെന്ന് ആരോപണം; ക്യാൻ്റീൻ ജീവനക്കാരനെ മർദിച്ച് ശിവസേന എംഎല്‍എ
ന്യൂഡല്‍ഹി: പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപിച്ച് ക്യാൻ്റീൻ ജീവനകാരൻന് നേരെ ശിവസേന എംഎല്‍എയുടെ മർദ്ദനം. ബുള്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദാണ് എംഎല്‍എ ക്യാന്റീൻ ജീവനക്കാരനെ ഉപദ്രവിച്ചത്. കറിക്ക് രുചിയില്ലെന്നും, നാറ്റം അനുഭവപ്പെടുന്നു എന്നും ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൻ്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ എംഎൽഎയ്ക്ക് നേരെ ഉയരുന്നത്. അതെസമയം സംഭവം വിവാദമായതിന് പിന്നാലെ തനിക്ക് ഖേദമൊന്നുമില്ലെനന്നായിരുന്നു സഞ്ജയുടെ പ്രതികരണം. രണ്ട് തവണ ഭക്ഷണം മോശമാണെന്ന് താൻ താക്കീത് നൽകിയിട്ടും അത് കേൾക്കാൻ ജീവനക്കാരൻ തയ്യാറിയില്ല, ഭക്ഷണത്തിൽ മുടി കണ്ടെന്നുമാണ് എംഎൽഎയുടെ…
Read Moreഹിമാചലിൽ 65കാരിയെ ബലാത്സംഗം ചെയ്തത് കൊച്ചുമകൻ; പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ
ഷിംല: ഹിമാചലിൽ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കൊച്ചുമകനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഷിംല റോഹ്രു സ്വദേശിയാണ് അറസ്റ്റിലായത്. ഭർത്താവിന്‍റെ മരണത്തിന് പിന്നാലെ തനിച്ച് താമസിക്കുകയായിരുന്നു ഇവർ. ജൂലൈ മൂന്നിന് കൊച്ചുമകൻ തൻ്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തതായി ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബലാത്സംഗം ചെയ്‌ത കാര്യം പുറത്ത് പറഞ്ഞാൽ കൊച്ചുമകൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreരാജസ്ഥാനില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണതായി സംശയം; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമ സേന വിമാനം തകർന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകർന്ന് വീണത്. ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തകർന്നു വീണത്. രണ്ട് പേർ സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. സൂറത്ത്‌നഗര്‍ വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതാണ് വിമാനം. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതെസമയം മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. വിമാനം തകര്‍ന്നുവീണ് സ്ഥലത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി നാഷണൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Moreബെംഗളൂരുവിൽ മാലമോഷണം നടത്തിയ സംഭവത്തിൽ ഐ.ടി കമ്പനി ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ മാലമോഷണം നടത്തിയ സംഭവത്തിൽ ഐ.ടി കമ്പനി ജീവനക്കാരൻ അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ശിവമോഗ്ഗ സ്വദേശിയായ കെ.എ മൂർത്തിയാണ് പിടയിലായത്. സോഫ്റ്റ്വെയർ കമ്പനിയിൽ മികച്ച ശമ്പളത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ, ഓൺലൈൻ ബെറ്റിങ്ങിൽ കമ്പം കയറിയതോടെ ഇയാൾ പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് രൂപയാണ് ഓൺലൈൻ ഗെയിമിങ്ങിലൂടെ ഇയാൾക്ക് നഷ്ടമായത്. പ്രതിസന്ധിയെ തുടർന്ന് ഇയാളുടെ പിതാവ് അന്നപ്പക്ക് വീട് വിൽക്കേണ്ടി വന്നിരുന്നു. നിലവിൽ അംഗല പരമേശ്വരി ക്ഷേത്രത്തിന് മുന്നിൽവെച്ച് മാലപൊട്ടിച്ച സംഭവത്തിലാണ് ഇയാൾ പിടയിലായത്. വീടുകളിൽ കൊള്ള…
Read Moreചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ സംഭവം; മലയാളി ദമ്പതിമാരെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്, ആശങ്കയിൽ നിക്ഷേപകർ
ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി നിരവധി പേരിൽ നിന്നായി 100 കോടി രൂപയുമായി മുങ്ങിയ മലയാളിദമ്പതിമാരെപ്പറ്റി ഇനിയും ഒരു വിവരവും ലഭിക്കാതെ പൊലീസ്. രാമമൂർത്തിനഗർ പോലീസിനാണ് കേസിൻ്റെ അന്വേഷണച്ചുമതല. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫിനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത്. ഇവർ എങ്ങോട്ടാണ് കടന്ന് കളഞ്ഞതെന്നോ, എവിടെയാണ് നിലവിൽ ഉള്ളതെന്നോ ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചമുതലാണ് ഇരുവരെയും കാണാതായത്. വീടും,…
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: അനുമതിയില്ലാതെ ചാർജ് ഷീറ്റ് ഫയൽ ചെയ്യരുത് -ഹൈകോടതി
ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ അനുമതിയില്ലാതെ ചാർജ് ഷീറ്റ് സമർപ്പിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി. ജസ്റ്റിസ് എസ്.ആർ കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റോയൽ ചലഞ്ചേഴ്സ് നൽകിയ ഹരജിയിലാണ് നടപടി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിനിടയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. എന്നാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുണ്ടാവില്ലെന്ന് സംസ്ഥാന സർക്കാറും കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാവാൻ ഒരു മാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാറിന്റെ…
Read More‘അനധികൃത കുടിയേറ്റം നാടുകടത്തിയത് 200 ബംഗ്ലാദേശികളെ ‘-കര്‍ണാടക ആഭ്യന്തരമന്ത്രി
ബെംഗളൂരു : അനധികൃതമായി കർണാടകയിൽ താമസിച്ച 200 ബംഗ്ലാദേശികളെ നാടുകടത്തി. ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വരയാണ് ഈ കാര്യം വ്യക്തമാക്കിയത്. കുടിയേറ്റക്കാര്‍ മിക്കവരും സംസ്ഥാനത്ത് നിർമാണ തൊഴിലാളികളായി ജോലി ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാടുകടത്തല്‍. സംസ്ഥാനത്ത് അനധികൃതമായി താമസിച്ച് വരുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ നാടുകടത്തുമെന്നും, ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമല്ല ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
Read Moreതെരുവ്നായ പേടിയിൽ ഭട്കൽ പട്ടണം ; മൂന്നു ദിവസത്തിൽ കടിയേറ്റത് 15 പേർക്ക്
ബെംഗളൂരു : ഉത്തര കന്നട ജില്ലയിലെ ഭട്കൽ ടൗണിൽ തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ. കഴിഞ്ഞ 70 മണിക്കൂറിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 15 ലധികം പേർക്കാണ് പരിക്ക് പറ്റിയത്. താമസ സ്ഥലങ്ങൾ, കടകൾ എന്നിവിടങ്ങളിലായി നടന്ന് പോകുന്ന ആളുകളെയാണ് നായകൾ ഇത്തരത്തിൽ ആക്രമിക്കുന്നത്. കടിയേറ്റവരിൽ കുട്ടികളും പ്രായമായവരുമാണ് ഇരകളിൽ ഭൂരിഭാഗവും പരിക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി റാബിസ് വാക്സിനേഷനും നൽകി കഴിഞ്ഞു. തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നാട്ടുകാർ പരാതി നൽകിയിരുന്നതായും എന്നാൽ നഗരസഭകൾ ഇത് അവഗണിച്ചതായും ജനങ്ങൾ…
Read Moreബെംഗളൂരു യാത്ര ഇനി എളുപ്പം; സ്‌പെഷ്യല്‍ ട്രെയിനുകളും വന്ദേഭാരത് കോച്ചുകളും വര്‍ധിപ്പിച്ചു
പുതിയ റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതിന് ഒപ്പം നേരത്തെ അനുവദിച്ച റൂട്ടുകളില്‍ കോച്ചുകള്‍ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് റെയില്‍വെ. നിറഞ്ഞ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കാണ് കോച്ചുകള്‍ എണ്ണം വര്‍ധിപ്പിക്കുന്നത്. അത്തരത്തില്‍ ഒരു റൂട്ടാണ് ബെംഗളൂരു-ഹൈദരാബാദ്. രാജ്യത്തെ രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഈ വന്ദേഭാരത് എക്‌സ്പ്രസില്‍ ഇതുവരെ എട്ട് കോച്ചുകളാണുണ്ടായിരുന്നത്. ഇനി മുതല്‍ 16 ആക്കി ഉയര്‍ത്തി. അതായത്, നേരത്തെ 530 പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ട്രെയിനില്‍ ഇനി മുതല്‍ 1128 പേര്‍ക്ക് യാത്ര ചെയ്യാം. ജൂലൈ 10…
Read More