‘അ​ന​ധി​കൃ​ത​ കുടിയേറ്റം നാ​ടു​ക​ട​ത്തിയത് 200 ബം​ഗ്ലാ​ദേ​ശി​ക​ളെ ‘-ക​ര്‍ണാ​ട​ക ആ​ഭ്യ​ന്ത​രമ​ന്ത്രി

ബെംഗളൂരു : അനധികൃതമായി കർണാടകയിൽ താമസിച്ച 200 ബം​ഗ്ലാ​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി​. ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​രയാണ് ഈ കാര്യം വ്യക്തമാക്കിയത്. കു​ടി​യേ​റ്റ​ക്കാ​ര്‍ മി​ക്ക​വ​രും സം​സ്ഥാ​ന​ത്ത് നി​ർമാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി ജോ​ലി ചെ​യ്യു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ടു​ക​ട​ത്ത​ല്‍. സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച് വ​രു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ല്‍ ഉ​ട​ന്‍ നാ​ടു​ക​ട​ത്തുമെന്നും, ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മ​ല്ല ഇ​തൊ​രു തു​ട​ര്‍ച്ച​യാ​യ പ്ര​ക്രി​യ​യാ​ണെ​ന്നും മന്ത്രി പറഞ്ഞു. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെയാണ് ഈ കാര്യം വ്യ​ക്ത​മാ​ക്കിയത്.

Read More
Click Here to Follow Us