ഡോക്ടറുടെ മരണം, വിശദമായ അന്വേഷണം വേണം, മകൾ ഡോ.വർഷ ആഭ്യന്തര മന്ത്രിയെ കണ്ടു

ബെംഗളൂരു: ബദിയഡുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണത്തെക്കുറിച്ചും കാരണമായ സംഭവങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ.വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ കണ്ടു. ഇന്ന് രാവിലെ മംഗളൂരു ഗസ്റ്റ് ഹൗസില്‍ വെച്ചാണ് വര്‍ഷ, സൂറത് എംഎല്‍എ ഭരത് ഷെട്ടിയുടേയും മംഗളൂരു എംഎല്‍എ വേദവ്യാസ് കാമത്തിന്റേയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രിയെ കണ്ടത്. ഉഡുപി കുന്ദാപുരത്തിനടുത്താണ് ഡോക്ടറുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും ഡോ. വര്‍ഷ മന്ത്രിക്ക് നല്‍കിയ…

Read More

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം: കർണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രാജ്യസുരക്ഷയുടെ താൽപ്പര്യാർത്ഥം അനധികൃത കുടിയേറ്റക്കാരെയും അധികം താമസിപ്പിക്കുന്ന വിദേശികളെയും വിദേശത്തേക്ക് കൊണ്ടുപോകുന്നതിനോ തിരിച്ചയക്കുന്നതിനോ ഊന്നൽ നൽകുമെന്ന് അറിയിച്ചു . ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാൽ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കേണ്ടതുണ്ട്, എന്നും അദ്ദേഹം പറഞ്ഞു. വിദേശികൾക്കായി നിലവിലുള്ള തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി ഉടൻ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കർണാടക പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് മന്ത്രിയെ ധരിപ്പിച്ചതായി…

Read More

പ്രകോപനപരമായ പ്രസ്താവന; ആഭ്യന്തര മന്ത്രിയുടെ അറസ്റ്റ് ആവിശ്യപ്പെട്ട് കോൺഗ്രസ്

ബെംഗളൂരു : ബെംഗളൂരുവിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന് കർണാടകയിലെ കോൺഗ്രസ് സംസ്ഥാന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ബെംഗളൂരുവിലെ ജെജെ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ 5 ചൊവ്വാഴ്ച വൈകീട്ടാണ് ചന്ദ്രു (22) കൊല്ലപ്പെട്ടത്. അടുത്ത ദിവസം, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മല്ലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി, ആഭ്യന്തരമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ്…

Read More

സദാചാര പോലീസിംഗിനെതിരെ നടപടിയെടുക്കാൻ പോലീസുകാർക്ക് എല്ലാ സ്വാതന്ത്ര്യമുണ്ട് ; ആഭ്യന്തരമന്ത്രി

ബെംഗളൂരു : കർണാടകയിലെ വർഗീയ കലാപങ്ങളും സദാചാര പോലീസിംഗും നേരിടാൻ കർണാടക പോലീസിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ബിജെപി സർക്കാർ ആരെയും സംരക്ഷിക്കുന്നില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമസഭയിൽ പറഞ്ഞു. തീരദേശ കർണാടകയിൽ വലതുപക്ഷ സംഘടനകൾ നടത്തുന്ന സദാചാരപോലീസിങ് സംഭവങ്ങൾക്കെതിരെ പൊലീസ് കണ്ണടച്ചിരിക്കുകയാണെന്ന് മംഗലാപുരത്തെ കോൺഗ്രസ് എംഎൽഎ യു ടി ഖാദറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ദക്ഷിണ കന്നഡയിൽ സദാചാര പോലീസിംഗ് സംഭവങ്ങൾ വർധിച്ചുവരികയാണെന്നും പോലീസ് കാര്യക്ഷമമല്ലെന്നും പ്രതികളെ പകൽ അറസ്റ്റ് ചെയ്യുകയും വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്യുന്നു. ഇത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ…

Read More

ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണം.

ബെംഗളൂരു: സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർക്കും ഹിന്ദുത്വ പ്രവർത്തകർക്കുമെതിരെ ചുമത്തിയിട്ടുള്ള“കള്ളക്കേസുകൾ” പിൻവലിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കർണാടക സാമൂഹ്യ ക്ഷേമ, പിന്നോക്കക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയോട് അഭ്യർത്ഥിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇത്തരം കേസുകൾ കൂടുതൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പൂജാരി പറഞ്ഞു. മറ്റ് സംഘടനകളുടെ പ്രവർത്തകർക്കെതിരായ കേസുകൾ മുൻ സർക്കാറുകൾ പിൻവലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നിരുന്നാലും, ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചില്ല,” എന്ന് അദ്ദേഹം ആരോപിച്ചു. തന്റെ നിയമസഭാ മണ്ഡലമായ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിൽ നടന്ന ഒരു പ്രശ്നവുമായി…

Read More
Click Here to Follow Us