സദാചാര പോലീസിംഗിനെതിരെ നടപടിയെടുക്കാൻ പോലീസുകാർക്ക് എല്ലാ സ്വാതന്ത്ര്യമുണ്ട് ; ആഭ്യന്തരമന്ത്രി

ബെംഗളൂരു : കർണാടകയിലെ വർഗീയ കലാപങ്ങളും സദാചാര പോലീസിംഗും നേരിടാൻ കർണാടക പോലീസിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ബിജെപി സർക്കാർ ആരെയും സംരക്ഷിക്കുന്നില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമസഭയിൽ പറഞ്ഞു.

തീരദേശ കർണാടകയിൽ വലതുപക്ഷ സംഘടനകൾ നടത്തുന്ന സദാചാരപോലീസിങ് സംഭവങ്ങൾക്കെതിരെ പൊലീസ് കണ്ണടച്ചിരിക്കുകയാണെന്ന് മംഗലാപുരത്തെ കോൺഗ്രസ് എംഎൽഎ യു ടി ഖാദറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

ദക്ഷിണ കന്നഡയിൽ സദാചാര പോലീസിംഗ് സംഭവങ്ങൾ വർധിച്ചുവരികയാണെന്നും പോലീസ് കാര്യക്ഷമമല്ലെന്നും പ്രതികളെ പകൽ അറസ്റ്റ് ചെയ്യുകയും വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്യുന്നു. ഇത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത്തരം പ്രവർത്തനങ്ങളിൽ പോലീസിന്റെ നിയന്ത്രണമില്ലായ്മയാണ് മേഖലയിൽ ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കുന്നത് ഖാദർ പറഞ്ഞിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us