ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണം.

ബെംഗളൂരു: സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർക്കും ഹിന്ദുത്വ പ്രവർത്തകർക്കുമെതിരെ ചുമത്തിയിട്ടുള്ളകള്ളക്കേസുകൾപിൻവലിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കർണാടക സാമൂഹ്യ ക്ഷേമ, പിന്നോക്കക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയോട് അഭ്യർത്ഥിച്ചു.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇത്തരം കേസുകൾ കൂടുതൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പൂജാരി പറഞ്ഞു. മറ്റ് സംഘടനകളുടെ പ്രവർത്തകർക്കെതിരായ കേസുകൾ മുൻ സർക്കാറുകൾ പിൻവലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നിരുന്നാലും, ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചില്ല,” എന്ന് അദ്ദേഹം ആരോപിച്ചു.

തന്റെ നിയമസഭാ മണ്ഡലമായ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിൽ നടന്ന ഒരു പ്രശ്നവുമായി ബന്ധപ്പെട്ട്, ഹിന്ദുത്വ അനുകൂല സംഘടനകളിൽ നിന്നുള്ള പ്രവർത്തകർക്കെതിരായ പോലീസ് കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പൊഴത്തെ ആഭ്യന്തര മന്ത്രിയായ ജ്ഞാനേന്ദ്ര 2019 അന്നത്തെ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് കത്തെഴുതിയിരുന്നു.

2014 നവംബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സംശയാസ്പദമായ മരണത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 300 ഇൽ അധികംഹിന്ദു പ്രവർത്തകരെരാഷ്ട്രീയ സമ്മർദ്ദത്തിൻ കീഴിൽ അറസ്റ്റ് ചെയ്തതായി ജ്ഞാനേന്ദ്ര അന്ന് തന്റെ കത്തിൽ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us