അധ്യാപകന്റെ മർദനമേറ്റ 10 വയസ്സുകാരന്റെ മരണത്തിന് പിന്നാലെ അമ്മയും മരിച്ചു

ബെംഗളൂരു: ഗഡഗിലെ സർക്കാർ സ്കൂളിൽ മുത്തപ്പയുടെ ആക്രമണത്തിനിരയായ അധ്യാപിക ഗീത കിംസ് ആശുപത്രിയിൽ മരിച്ചു. മുത്തപ്പയും ജോലി ചെയ്തിരുന്ന സർക്കാർ സ്കൂളിലെ ഗസ്റ്റ് അധ്യാപികയായിരുന്നു ഗീത. ഡിസംബർ 19 തിങ്കളാഴ്ച, മുത്തപ്പ താൻ ജോലി ചെയ്യുന്ന സ്‌കൂളിലെത്തി, ഗീതയുടെ 10 വയസ്സുള്ള മകൻ ഭരതിനെ ക്ലാസിൽ നിന്ന് വലിച്ചിറക്കി അടിക്കാൻ തുടങ്ങി.

ഭരതിന്റെ നിലവിളി കേട്ട് ഗീത എത്തിയതിയോടെ മുത്തപ്പയെ മകനെ അടിക്കുന്നത് തടയാൻ ശ്രമിച്ചു. ഇതിൽ ദേഷ്യം വന്ന മുത്തപ്പ ഗീതയെയും അടിക്കാൻ തുടങ്ങി. മുത്തപ്പ ഭരതിനെ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് എറിയുകയായിരുന്നു. ആദ്യം നർഗുണ്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഭരതിനെ പിന്നീട് കിംസിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും അന്നുതന്നെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അതിനിടെ, ഗീതയെ കിംസിൽ പ്രവേശിപ്പിച്ചു, ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരനേട്ടത്തിന് കീഴടങ്ങുകയായിരുന്നു.

  80,000 രൂപ വാങ്ങി നൽകുന്നത് പാറ്റയിട്ട ചോറ് കോഴിക്കറിയിൽ തൂവലും; മലയാളി നഴ്സിങ് വിദ്യാർത്ഥികളുടെ ദുരിതജീവിതം; നടുക്കുന്ന വിവരങ്ങൾ പുറത്ത്

ഗീതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്, അതിനുശേഷം മരണകാരണം അറിയാനാകുവെന്നാണ് പോലീസ് റിപ്പോർട്ട്. കൂടാതെ ഔപചാരിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, തെളിവുകൾ ശേഖരിക്കുകയാണ് എന്നും പോലീസ് കൂട്ടിച്ചേർത്തു. കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ഗീതയെ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ ഗീതയെ സന്ദർശിച്ചിരുന്നു.

  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന മുത്തപ്പയെ ഡിസംബർ 20ന് ചൊവ്വാഴ്ച ഗഡാഗ് പോലീസ് അറസ്റ്റ് ചെയ്തു. ഗദാഗിന്റെ പ്രാന്തപ്രദേശത്താണ് മുത്തപ്പയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുണ്ടായ പ്രണയബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് മുത്തപ്പ ഭരതിനെ കൊലപ്പെടുത്തുകയും ഗീതയെ ആക്രമിക്കുകയും ചെയ്തത് എന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts

Click Here to Follow Us