ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയാഘോഷിക്കാനായി മൈസൂരുവിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽനിന്നുള്ളവരാണ് കൂടുതൽ എത്തുന്നത്. കോവിഡിനെത്തുടർന്നുള്ള രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണയാണ് ക്രിസ്മസ്-പുതുവത്സരവേളയിൽ മൈസൂരുവിലേക്ക് വൻതോതിൽ സഞ്ചാരികൾ വരുന്നത്.
ഡിസംബർ 23 മുതൽ ജനുവരി രണ്ടുവരെയുള്ള സമയത്തേക്കായി നടക്കുന്ന മുൻകൂട്ടിയുള്ള ബുക്കിങ്ങുകളിൽ നഗരത്തിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ നിലവിൽ ഇപ്പോൾ ഏകദേശം 100 ശതമാനം വരെ പൂർത്തിയായി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സന്ദർശകരാണ് 50 ശതമാനത്തോളം മുറികൾ ബുക്ക് ചെയ്തിരിക്കുന്നതെന്ന് മൈസൂരു ഹോട്ടൽ ഉടമസ്ഥ അസോസിയേഷൻ അധികൃതർ പറയുന്നു.
സംസ്ഥാനത്തിനകത്തുനിന്ന് പ്രത്യേകിച്ച് ബെംഗളൂരുവിൽനിന്നുള്ളവരാണ് ശേഷിക്കുന്ന മുറികൾ ബുക്ക് ചെയ്തത്. ഇപ്പോൾത്തന്നെ നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രതിദിനം 6000-ത്തോളം വിദ്യാർഥികളാണ് സന്ദർശനത്തിനെത്തുന്നതെന്ന് മൈസൂരു മൃഗശാല അധികൃതർ പറയുന്നു.
സന്ദർശകരെ ലക്ഷ്യമിട്ട് മൈസൂരു കൊട്ടാരത്തിൽ വിന്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ന്യൂ ഇയർ രാത്രി ഡിസംബർ 31-ന് രാത്രി വെടിക്കെട്ടും ഉണ്ടാകും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.