ബെംഗളൂരു : അനധികൃതമായി കർണാടകയിൽ താമസിച്ച 200 ബംഗ്ലാദേശികളെ നാടുകടത്തി. ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വരയാണ് ഈ കാര്യം വ്യക്തമാക്കിയത്.
കുടിയേറ്റക്കാര്‍ മിക്കവരും സംസ്ഥാനത്ത് നിർമാണ തൊഴിലാളികളായി ജോലി ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാടുകടത്തല്‍.
സംസ്ഥാനത്ത് അനധികൃതമായി താമസിച്ച് വരുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ നാടുകടത്തുമെന്നും, ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമല്ല ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]