തെരുവ്നായ പേടിയിൽ ഭ​ട്ക​ൽ പ​ട്ട​ണം ; മൂ​ന്നു ദി​വ​സ​ത്തി​ൽ കടിയേറ്റത് 15 പേ​ർ​ക്ക്

ബെംഗളൂരു : ഉത്തര കന്നട ജില്ലയിലെ ഭ​ട്ക​ൽ ടൗ​ണി​ൽ തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ.

ക​ഴി​ഞ്ഞ 70 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 15 ല​ധി​കം പേർക്കാണ് പരിക്ക് പറ്റിയത്.

താ​മ​സ സ്ഥ​ല​ങ്ങ​ൾ, കടകൾ എന്നിവിടങ്ങളിലായി നടന്ന് പോകുന്ന ആളുകളെയാണ് നായകൾ ഇത്തരത്തിൽ ആക്രമിക്കുന്നത്.

ക​ടി​യേ​റ്റവരിൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​രി​ക്കേ​റ്റ​വ​ർ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സയിലാണ്. ചികിത്സയുടെ ഭാഗമായി ​റാ​ബി​സ് വാ​ക്സി​നേ​ഷ​നും ന​ൽ​കി കഴിഞ്ഞു.

  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം

തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാഹചര്യത്തിൽ നാട്ടുകാർ പ​രാ​തി​ നൽകിയിരുന്നതായും എന്നാൽ ന​ഗ​ര​സ​ഭ​ക​ൾ ഇത് അ​വ​ഗ​ണി​ച്ചതായും ജനങ്ങൾ ആരോപിക്കുന്നു.

അതെസമയം ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും നീ​ക്കം ചെ​യ്യു​ന്ന​തി​നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ​ഹാ​യി​ക്കു​മെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

പേ​വി​ഷ​ബാ​ധ ആ​ശ​ങ്ക​ നി​ല​നി​ൽ​ക്കു​ന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;
[masterslider id="10"]

Related posts