തെരുവ്നായ പേടിയിൽ ഭ​ട്ക​ൽ പ​ട്ട​ണം ; മൂ​ന്നു ദി​വ​സ​ത്തി​ൽ കടിയേറ്റത് 15 പേ​ർ​ക്ക്

ബെംഗളൂരു : ഉത്തര കന്നട ജില്ലയിലെ ഭ​ട്ക​ൽ ടൗ​ണി​ൽ തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ. ക​ഴി​ഞ്ഞ 70 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 15 ല​ധി​കം പേർക്കാണ് പരിക്ക് പറ്റിയത്. താ​മ​സ സ്ഥ​ല​ങ്ങ​ൾ, കടകൾ എന്നിവിടങ്ങളിലായി നടന്ന് പോകുന്ന ആളുകളെയാണ് നായകൾ ഇത്തരത്തിൽ ആക്രമിക്കുന്നത്. ക​ടി​യേ​റ്റവരിൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​രി​ക്കേ​റ്റ​വ​ർ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സയിലാണ്. ചികിത്സയുടെ ഭാഗമായി ​റാ​ബി​സ് വാ​ക്സി​നേ​ഷ​നും ന​ൽ​കി കഴിഞ്ഞു. തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാഹചര്യത്തിൽ നാട്ടുകാർ പ​രാ​തി​ നൽകിയിരുന്നതായും എന്നാൽ ന​ഗ​ര​സ​ഭ​ക​ൾ ഇത് അ​വ​ഗ​ണി​ച്ചതായും ജനങ്ങൾ…

Read More

തെരുവുനായ കുഞ്ഞുങ്ങളുടെ മുകളിലൂടെ മണ്ണുമാന്തിയന്ത്രം കയറ്റി കൊന്നു: രോഷാകുലരായി നിവാസികൾ

dog

ബെംഗളൂരു: വിവേക് ​​നഗറിൽ തെരുവ് നായ്ക്കുട്ടികൾക്ക് മുകളിൽ മണ്ണുമാന്തി യന്ത്രം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയതായി ആരോപണം. മണ്ണുമാന്തി ഡ്രൈവർ ദേവരാജ് ഗൗഡ, കെട്ടിട കരാറുകാരൻ മഞ്ജുനാഥ് എന്നിവർക്കെതിരെ വിവേക് ​​നഗർ പോലീസ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും 429 ഐപിസി സെക്ഷൻ 428 പ്രകാരവും കേസെടുത്തു. വിവേക് ​​നഗറിലെ 22 കാരനായ മനീഷ് ചക്രവർത്തി വി എന്ന വിദ്യാർത്ഥിയാണ് പരാതി നൽകിയത്. സർക്കാർ തെലുഗു സ്കൂളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറ്റകുറ്റപ്പണികൾ നടന്നിരുന്നു. കരാറുകാരൻ മണ്ണുമാന്തി യന്ത്രം പുറത്തേക്ക് ഇടാൻ ആവശ്യപ്പെട്ടത് പ്രകാരം ഗൗഡ പുറത്തു…

Read More

തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സീനെടുത്തിട്ടും മരിച്ചു

കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകൾ എടുത്തിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടാവുകയും പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ലഭിച്ച…

Read More

തെരുവ് നായ്ക്കളുടെ മുകളിലൂടെ ആഡംബര കാർ ഓടിച്ച് കയറ്റിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ജയനഗറിൽ തെരുവ് നായ്ക്കളുടെ മുകളിലൂടെ ആഡംബര കാർ കയറ്റിയ 23കാരനെ സിദ്ധപുര പോലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ രഹിതനും ജയനഗർ സ്വദേശിയുമായ ആദി നാരായണ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ എംപിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റിന്റെ മുൻ ചെയർമാനുമായ പരേതനായ ഡി കെ ആദികേശവുലു നായിഡുവിന്റെ ചെറുമകനാണ് അറസ്റ്റിലായ യുവാവ്. ജനുവരി 26ന് വൈകിട്ട് ജയനഗർ ഒന്നാം ബ്ലോക്കിലെ 10-ാം ‘ബി’ മെയിൻ റോഡിലെ തെരുവ് നായ്ക്കൾ ഉറങ്ങിയിരുന്ന ഫുട്പാത്തിലൂടെ ആദി തന്റെ ആഡംബര കാർ ഓടിച്ചിരുന്നു.…

Read More
Click Here to Follow Us