തെരുവുനായ കുഞ്ഞുങ്ങളുടെ മുകളിലൂടെ മണ്ണുമാന്തിയന്ത്രം കയറ്റി കൊന്നു: രോഷാകുലരായി നിവാസികൾ

dog

ബെംഗളൂരു: വിവേക് ​​നഗറിൽ തെരുവ് നായ്ക്കുട്ടികൾക്ക് മുകളിൽ മണ്ണുമാന്തി യന്ത്രം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയതായി ആരോപണം. മണ്ണുമാന്തി ഡ്രൈവർ ദേവരാജ് ഗൗഡ, കെട്ടിട കരാറുകാരൻ മഞ്ജുനാഥ് എന്നിവർക്കെതിരെ വിവേക് ​​നഗർ പോലീസ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും 429 ഐപിസി സെക്ഷൻ 428 പ്രകാരവും കേസെടുത്തു. വിവേക് ​​നഗറിലെ 22 കാരനായ മനീഷ് ചക്രവർത്തി വി എന്ന വിദ്യാർത്ഥിയാണ് പരാതി നൽകിയത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

സർക്കാർ തെലുഗു സ്കൂളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറ്റകുറ്റപ്പണികൾ നടന്നിരുന്നു. കരാറുകാരൻ മണ്ണുമാന്തി യന്ത്രം പുറത്തേക്ക് ഇടാൻ ആവശ്യപ്പെട്ടത് പ്രകാരം ഗൗഡ പുറത്തു കളിക്കുകയായിരുന്ന നായ്ക്കുട്ടികളുടെ മുകളിലൂടെ വാഹനം ഓടിച്ചുകൊണ്ട് സ്കൂളിന് പുറത്തേക്ക് ഓടിച്ചു ഇറക്കുകയായിരുന്നു.

നായ്ക്കുട്ടികൾക്ക് മുകളിലൂടെ ഓടിയതാണെന്ന് ഡ്രൈവർക്ക് അറിയാമായിരുന്നിട്ടും ഇയാൾ വാഹനം നിർത്തിയില്ല. അപകടം കണ്ടുനിന്ന നാട്ടുകാരിൽ പലരും ദേവരാജിനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ വാഹനന്മ ഓടിച്ചുപോയി. താമസക്കാർ നായ്ക്കളുടെ അന്ത്യകർമങ്ങൾ നടത്തി സമീപത്ത് തന്നെ സംസ്‌കരിച്ചു. നായ്ക്കുട്ടികൾക്ക് 20 ദിവസം പ്രായമുണ്ടെന്നും താമസക്കാരിൽ ഭൂരിഭാഗവും നായയ്ക്ക് ഭക്ഷണം നൽകാറുണ്ടെന്നും താമസക്കാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts