ബെംഗളൂരു യാത്ര ഇനി എളുപ്പം; സ്‌പെഷ്യല്‍ ട്രെയിനുകളും വന്ദേഭാരത് കോച്ചുകളും വര്‍ധിപ്പിച്ചു

പുതിയ റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതിന് ഒപ്പം നേരത്തെ അനുവദിച്ച റൂട്ടുകളില്‍ കോച്ചുകള്‍ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് റെയില്‍വെ.

നിറഞ്ഞ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കാണ് കോച്ചുകള്‍ എണ്ണം വര്‍ധിപ്പിക്കുന്നത്. അത്തരത്തില്‍ ഒരു റൂട്ടാണ് ബെംഗളൂരു-ഹൈദരാബാദ്.

രാജ്യത്തെ രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഈ വന്ദേഭാരത് എക്‌സ്പ്രസില്‍ ഇതുവരെ എട്ട് കോച്ചുകളാണുണ്ടായിരുന്നത്.

ഇനി മുതല്‍ 16 ആക്കി ഉയര്‍ത്തി. അതായത്, നേരത്തെ 530 പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ട്രെയിനില്‍ ഇനി മുതല്‍ 1128 പേര്‍ക്ക് യാത്ര ചെയ്യാം.

ജൂലൈ 10 മുതലാണ് 14 കോച്ചുള്ള ട്രെയിന്‍ സര്‍വീസ് നടത്തുക. ഇതിന് പുറമെ മറ്റു മൂന്ന് ട്രെയിനുകള്‍ കൂടി ഇരുനഗരങ്ങളെയും ബന്ധിപ്പിച്ച് അനുവദിച്ചിട്ടുണ്ട്.

  ചിന്നസ്വാമി സ്റ്റേഡിയത്തിൽ 'ഇഡ്ഡലി-ദോശ' വിവാദം; ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്!

ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന നഗരങ്ങളാണ് ബെംഗളൂരുവും ഹൈദരാബാദും. അതുകൊണ്ടുതന്നെ ഇവിടെയുള്ള ട്രെയിന്‍ യാത്രാ സൗകര്യം സംബന്ധിച്ച് അറിയുന്നതും താല്‍പ്പര്യമുള്ള കാര്യമാണ്.

ഹൈദരാബാദിന് അടുത്ത കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ സ്റ്റേഷനിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് (20703/20704) സര്‍വീസ് നടത്തുന്നത്.

2023ല്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഏഴ് ചെയര്‍ കാര്‍ കോച്ചുകളുമാണ് വന്ദേഭാരതിലുണ്ടായിരുന്നത്.

ഇനി മുതല്‍ രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും 14 ചെയര്‍ കാറുകളുമുണ്ടാകും. എപ്പോഴും വലിയ തിരക്കുള്ള വന്ദേഭാരത് ആണിത്.

ടിക്കറ്റ് കിട്ടാനില്ല എന്ന് പരാതികളും ഉയരാറുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കോച്ചുകളുട എണ്ണം വര്‍ധിപ്പിക്കാന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വെ തീരുമാനിച്ചത്.

320 കിലോമീറ്ററില്‍ അതിവേഗ ട്രെയിന്‍ വരും : സെക്കന്തരാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

  ആരാധകർക്ക് ഇരട്ടി മധുരം; മാർച്ച് 28 മുതൽ ബെംഗളൂരു ഇളകിമറിയും

സെക്കന്തരാബാദില്‍ നിന്ന് ജൂലൈ 13 മുതല്‍ ആഗസ്റ്റ് 31 വരെയാണ് ഒരു ട്രെയിന്‍ (07079/80) സര്‍വീസ് നടത്തുക. വൈകീട്ട് ആറ് മണിക്ക് സെക്കന്തരാബാദില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് കര്‍ണാടകയിലെ അര്‍സികെരെയില്‍ എത്തും. രണ്ട് മണിക്കാണ് മടക്ക സര്‍വീസ്. ഞായറാഴ്ചകളില്‍ മാത്രമാകും ഈ ട്രെയിന്‍.

മറ്റൊരു ട്രെയിന്‍ (07069/70) ഹൈദരാബാദില്‍ നിന്ന് വൈകീട്ട് 7.20ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് അര്‍സികെരെയില്‍ എത്തും.

എല്ലാ ചൊവ്വാഴ്ചകളിലുമായിരിക്കും ഈ സര്‍വീസ്. മടക്ക യാത്ര രണ്ട് മണിക്കാണ്. ആഗസ്റ്റ് 27 വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.

ഇതിന് പുറമെ കച്ചെഗുഡയില്‍ നിന്ന് തിരുപ്പതയിലേക്ക് ചൊവ്വാഴ്ചകളില്‍ രാത്രി 11.30ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തിരുപ്പതിയിലെത്തുന്ന ട്രെയിനും ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us